( അൽ മാഇദ ) 5 : 1

يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ ۚ أُحِلَّتْ لَكُمْ بَهِيمَةُ الْأَنْعَامِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنْتُمْ حُرُمٌ ۗ إِنَّ اللَّهَ يَحْكُمُ مَا يُرِيدُ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ കരാറുകള്‍ പൂര്‍ത്തിയാക്കുവിന്‍, നാ ല്‍കാലി മൃഗങ്ങളില്‍ പെട്ട എല്ലാ മൃഗങ്ങളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു-നിങ്ങളുടെ മേല്‍ മുമ്പ് വിവരിച്ചുതന്നതൊഴികെയും നിങ്ങള്‍ ഇഹ്റാമിലായിരിക്കുമ്പോള്‍ വേട്ടയാടി പിടിച്ചതൊഴികെയും, നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നവന്‍ തന്നെയാണ്. 

വിശ്വാസികളെ വിളിച്ച് ഹുദൈബിയാ കരാറിലെ വ്യവസ്ഥകള്‍ മാത്രമല്ല, എല്ലാക രാറുകളും നിങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് കല്‍പിക്കുന്നത്. 23: 8; 70: 25-32 എന്നീ സൂക്തങ്ങളില്‍ വിജയം വരിക്കുന്ന വിശ്വാസികളുടെ സ്വഭാവം വിവരിച്ചുകൊണ്ട് അവരു ടെ അമാനത്തുകളും ഉടമ്പടികളും കരാറുകളുമെല്ലാം ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കുന്നവരാണ് വിശ്വാസികള്‍ എന്ന് പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളുടെ പ്രത്യക്ഷ ലക്ഷണമായി പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ച മൂന്ന് അടയാളങ്ങളിലൊന്ന് വാഗ്ദത്തം ചെയ്താല്‍ പാലിക്കാതിരിക്കുക എന്നതാണ്. അന്‍ആം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് വളര്‍ത്തുമൃഗങ്ങളായ ആട്, മാട്, ഒട്ടകം എന്നിവയാണ്. എന്നാല്‍ ബഹീമത്തുല്‍ അന്‍ആമില്‍ ഇവയ്ക്ക് പുറമെ ഭക്ഷിക്കാവുന്ന മറ്റുമൃഗങ്ങളും (മുയല്‍, മാന്‍, കാ ട്ടി തുടങ്ങിയവ ഉദാഹരണം) ഉള്‍പ്പെടുന്നുണ്ട്. നിങ്ങളുടെ മേല്‍ മുമ്പ് വിവരിച്ചുതന്നതൊഴികെ എന്നുപറഞ്ഞത് 5: 3 ല്‍ നിഷിദ്ധമാണെന്ന് വിവരിച്ചിട്ടുള്ളവ ഒഴികെ എന്നാണ്. തേറ്റകളുള്ള മാംസഭുക്കുകളായ ഹിംസ്രജന്തുക്കളെയും വലിയ നഖമുള്ള പക്ഷികളെ യും ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുണ്ട്. ഇഹ്റാമില്‍ പ്രവേശിച്ചതിനുശേഷവും (പ്രത്യേക സ്ഥലത്തുവെച്ച് തീര്‍ ത്ഥാടനത്തിനുള്ള വസ്ത്രം ധരിച്ച ശേഷവും) ഹറം പരിധിക്കുള്ളില്‍ വെച്ചും വേട്ടയാടല്‍ നിഷിദ്ധമാണ്. 

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകള്‍. 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയതിനാല്‍ അവരുടെ പ്രാര്‍ത്ഥനകളോ പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, ലക്ഷ്യബോധമില്ലാതെ ഇ വിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 67-68; 15: 44; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീ വിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 78-79, 173 വിശദീകരണം നോക്കുക.