( അൽ മാഇദ ) 5 : 101
يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِنْ تُبْدَ لَكُمْ تَسُؤْكُمْ وَإِنْ تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ
ഓ, വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ക്ക് വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍ നിങ്ങളെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളെത്തൊട്ട് നിങ്ങള്‍ ചോദിക്കാതിരിക്കുവിന്‍, ഈ വായന അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ നിങ്ങള്‍ അവയെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് വെളിപ്പെടുത്തുകതന്നെ ചെയ്യും, അ ല്ലാഹു അവയെത്തൊട്ട് നിങ്ങള്‍ക്ക് വിടുതി തന്നിരിക്കുകയാണ്, അല്ലാഹു ഏ റെപ്പൊറുക്കുന്ന സഹനശീലനുമാകുന്നു.