( അൽ മാഇദ ) 5 : 105

يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ ۖ لَا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ മേല്‍ നിങ്ങളുടെ സ്വന്തത്തെക്കുറി ച്ചുള്ള ഉത്തരവാദിത്തമാണുള്ളത്, നിങ്ങള്‍ സന്‍മാര്‍ഗസ്ഥരാവുകയാണെങ്കില്‍ മ റ്റുള്ളവരുടെ വഴികേട് നിങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുകയില്ല, നിങ്ങള്‍ എല്ലാവരും അല്ലാഹുവിലേക്കാണ് മടക്കപ്പെടുക, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതാണ്.

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, എല്ലാ ഓരോ ആത്മാവും നാലാം ഘട്ടമായ ഐഹികലോക ജീവിതത്തെക്കുറിച്ച് ഒറ്റക്കൊറ്റക്ക് അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നാണ് 6: 94 പോലെ ഈ സൂക്തവും പഠിപ്പിക്കുന്നത്. വിശ്വാസികള്‍ വിശ്വാ സിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ്. എന്നാല്‍ നരകത്തിലേക്കുള്ള കപടവിശ്വാസികളും കാഫിറുകളുമടങ്ങിയ ഗ്രന്ഥം ലഭിച്ച എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തിതൊണ്ണൂറ്റി ഒമ്പതും അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്യുക. 3: 100; 5: 48 സൂക്തങ്ങള്‍ പ്രകാരം നിങ്ങള്‍ പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയാണെങ്കില്‍ അവരുടെ വഴികേട് നിങ്ങളെ ഒരുനിലക്കും ബുദ്ധിമുട്ടിക്കുകയി ല്ല എന്ന് സൂക്തം വിശ്വാസികളെ സമാധാനിപ്പിക്കുകയാണ്. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് അധികാരം നല്‍കുമെന്ന് 24: 55 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ല, മറിച്ച് കാഫിറുകളായ കപടവിശ്വാസികളുടെ സംഘങ്ങളാണുള്ളത്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മുടിവെച്ചുകൊണ്ട് നാട്ടില്‍ നശീകരണ പ്രവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളോടും ഇത്ത രം പ്രവര്‍ത്തനങ്ങളോട് മനസ്സുകൊണ്ടുപോലും വെറുപ്പ് പ്രകടിപ്പിക്കാതെ തങ്ങളുടെ പ ക്കല്‍ അതിന് പരിഹാരമൊന്നുമില്ല എന്നമട്ടില്‍ നിസ്സഹായത പുലര്‍ത്തുന്ന, കപടവിശ്വാ സികളെ അന്ധമായി പിന്‍പറ്റുന്ന അനുയായികളായ ഫാജിറുകളോടുമെല്ലാം 9: 73; 25: 52; 66: 9 തുടങ്ങിയ സൂക്തങ്ങളുടെ കല്‍പനയനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാ ദ് നടത്തുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് 6: 89 ല്‍ പറഞ്ഞ പ്രകാരം അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യാത്ത പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, സൗരാഷ്ട്രര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത് . 

31: 15 ല്‍, മാതാപിതാക്കള്‍ നിനക്ക് അറിവില്ലാത്ത കാര്യങ്ങള്‍ എന്നില്‍ പങ്കുചേര്‍ ക്കാന്‍ നിന്നോട് നിര്‍ബന്ധിക്കുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നീ അനുസരിക്കരുത്, ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ നീ അവരോട് ഐഹികലോകത്ത് സഹവര്‍ത്തി ക്കുക, നീ എന്നിലേക്ക് തിരിച്ചവരുടെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യുക, പിന്നെ നിങ്ങളുടെയെല്ലാം മടക്കം എന്നിലേക്കുതന്നെയാണ്, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെന്ന് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 62: 8 ല്‍ നീ പറയുക: നിങ്ങള്‍ വിരണ്ടോടുന്ന മരണമുണ്ടല്ലോ, അത് നിങ്ങള്‍ കണ്ടുമുട്ടു കതന്നെ ചെയ്യും, പിന്നെ ദൃശ്യങ്ങളും അദൃശ്യങ്ങളും അറിയുന്നവനിലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും അപ്പോള്‍ നിങ്ങളെന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരികയും ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഈ സൂക്തങ്ങളിലെല്ലാം അല്ലാഹു ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു എന്ന് വിവരം പ റഞ്ഞുതരുമെന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ 17: 13 ല്‍ പറഞ്ഞ പ്രകാരം എ ല്ലാ ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മ്മരേഖ അന്ത്യദിനത്തില്‍ ഒ രു തുറന്ന പ്രകാശിക്കുന്ന പുസ്തകമായി ഓരോരുത്തര്‍ക്കും നല്‍കി 17: 14 ല്‍ പറഞ്ഞ പ്ര കാരം 'നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്ന് നിന്‍റെ വിചാരണ നടത്താന്‍ നീതന്നെ ഏറ്റ വും മതിയായവനാണ്' എന്ന് പറഞ്ഞ് ഓരോരുത്തരെക്കൊണ്ടും അത് വായിപ്പിച്ച് സ്വയം വിചാരണ നടത്തിക്കുകയാണ് ചെയ്യുക. 6: 164; 17: 15; 35: 18; 39: 7; 53: 38 എന്നീ സൂക്ത ങ്ങളിലെല്ലാം ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്ന് പറ ഞ്ഞിട്ടുണ്ട്. 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 27-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ഗ്രന്ഥവും ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 'കര്‍മ്മരേഖ' തന്നെയാണ്. 2: 113, 256; 3: 102; 4: 109; 5: 54 വിശദീകരണം നോക്കുക.