يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِنْكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنْتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُمْ مُصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِنْ بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَمِنَ الْآثِمِينَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങളില് ഒരുവന് മരണം ആസന്നമാവുക യും അപ്പോള് അവന് വസ്വിയ്യത്ത് ചെയ്യുകയുമാണെങ്കില് നിങ്ങളില് നിന്നുള്ള നീതിമാന്മാരായ രണ്ടുപേര് അതിന് സാക്ഷ്യം വഹിക്കണം-അല്ലെങ്കില് നിങ്ങ ള് ഭൂമിയില് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങള്ക്ക് മരണവിപത്ത് പി ടിപെടുന്നതെങ്കില് നിങ്ങളില് പെടാത്ത രണ്ടുപേര്; നിങ്ങള് സംശയിക്കുകയാ ണെങ്കില് അവര് രണ്ടുപേരെയും നമസ്കാരശേഷം നിങ്ങള് വിചാരണ നടത്തുക, അപ്പോള് അവര് രണ്ടുപേരും അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്ത് പറയ ട്ടെ: ഞങ്ങള് അതിന് കുറഞ്ഞവില വാങ്ങുന്നവരല്ല, അത് ഞങ്ങളുടെ ബന്ധുക്കളാണെങ്കിലും ശരി, അല്ലാഹുവിനുവേണ്ടിയുള്ള സാക്ഷ്യത്തെ ഞങ്ങള് ഒളിപ്പിച്ചുവെക്കുന്നവരുമല്ല, നിശ്ചയം അപ്രകാരം ചെയ്താല് ഞങ്ങള് കുറ്റവാളികളില് പെട്ടവര് തന്നെയായിരിക്കും.
ജീവിതത്തില് ഒരിക്കല് മാത്രം പാലിക്കേണ്ട നിര്ദ്ദേശമാണ് ഇതില് അടങ്ങിയിരിക്കുന്നത്. സ്വാഭാവികമരണം ആസന്നമാകുമ്പോള് സാധാരണ നിലയില് വസ്വിയ്യത്ത് ചെയ്യുകയാണെങ്കില് നീതിമാന്മാരായ വിശ്വാസികളില് പെട്ട രണ്ടാളുകളെ അതിന് സാക്ഷ്യം വഹിപ്പിക്കേണ്ടതാണ്. എന്നാല് യാത്രയിലായിരിക്കുമ്പോഴാണ് മരണം ആസന്നമായതെങ്കില് വസ്വിയ്യത്ത് ചെയ്യുമ്പോള് വിശ്വാസികളില് നിന്നുള്ള നീതിമാന്മാരായ രണ്ട് സാക്ഷികളെ കിട്ടാത്ത അവസ്ഥയില് സമൂഹത്തില് നിന്നുള്ള കഴിയുന്നത്ര നീതിമാന്മാരായ രണ്ടാളുകളെ സാക്ഷി നിര്ത്തേണ്ടതാണ്. ആ സാക്ഷികളുടെ കാര്യത്തില് പരേതന്റെ അനന്തരാവകാശികള്ക്ക് സംശയം തോന്നുകയാണെങ്കില് അവരെ അല്ലാഹുവിനെക്കുറിച്ച് ഓര്മ്മിപ്പിക്കുകയും തൊലികളും കൈകാലുകളും ഭൂമിയുമെല്ലാം സംസാരിക്കുന്ന ദിനത്തില് എല്ലാ രഹസ്യവും അല്ലാഹു കൊണ്ടുവരുമെന്ന് ഉണര്ത്തുകയും അവരെ വിചാരണ നടത്തുകയും വേണം. പിന്നെ നമസ്കാരാനന്തരം അവര് അല്ലാഹുവില് സത്യം ചെയ്ത് ഇങ്ങനെ പറയുകയും വേണം: ഞങ്ങള് സ്വാര്ത്ഥതാല്പര്യത്തിനുവേണ്ടിയോ അല്ലെങ്കില് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിനുവേണ്ടിയോ വസ്വിയ്യത്തില് യാതൊരു മാറ്റവും വരുത്തിയിട്ടില്ല, അങ്ങനെ ഞങ്ങള് പ്രവര്ത്തിക്കുകയാണെങ്കില് നിശ്ചയം, ഞങ്ങള് എല്ലാറ്റിനും സാക്ഷിയായ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന അല്ലാഹുവിന്റെ മുമ്പില് കുറ്റവാളികള് തന്നെയായിരിക്കുന്നതാണ്. 2: 132-133, 180-182, 234; 5: 8; 43: 13-14 വിശദീകരണം നോക്കുക.