( അൽ മാഇദ ) 5 : 109

يَوْمَ يَجْمَعُ اللَّهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

ഒരു നാളില്‍ അല്ലാഹു എല്ലാ പ്രവാചകന്‍മാരെയും ഒരുമിച്ചുകൂട്ടി അങ്ങനെ അവരോട് ചോദിക്കുന്നതാണ്: നിങ്ങള്‍ എന്ത് ഉത്തരവുംകൊണ്ടാണ് വന്നിട്ടു ള്ളത്? അവര്‍ പറയും: ഞങ്ങളുടെ പക്കല്‍ യാതൊരു അറിവുമില്ല, നിശ്ചയം അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി നീ മാത്രമാകുന്നു.

വിധിദിവസം എല്ലാ സൃഷ്ടികളെയും ഒരുമിച്ച് കൂട്ടുന്നതും മനുഷ്യരിലും ജിന്നുകളിലും പെട്ട എല്ലാ ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതുമാണ്. നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ട് കാലാകാലങ്ങളിലായി അയക്കപ്പെട്ട 313 പ്രവാചകന്മാരാണ് ആദ്യം ചോദ്യം ചെയ്യപ്പെടുക. അപ്പോള്‍ ആരിലേക്കാണോ അയക്കപ്പെട്ടത്, അവരെയും ആരാ ണോ അയക്കപ്പെട്ടത് അവരെയും നാം ചോദ്യം ചെയ്യുകതന്നെ ചെയ്യുമെന്ന് 7: 6 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് മാത്രമാണ് നിയോഗിക്കപ്പെട്ടത് മുതല്‍ അ ന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യര്‍ക്കുള്ള പ്രവാചകന്‍. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ അദ്ദിക് ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല. അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല. എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല. ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ ഒ രു ജനതയെയും നാം ശിക്ഷിക്കുന്നവനാവുകയില്ല എന്ന് 17: 15 ല്‍ ഫുജ്ജാറുകളാണ് വായിക്കുന്നത്. 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി നാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അവര്‍ 313 പ്രവാചകന്മാരെയോ ന ബിമാരെയോ പിന്‍പറ്റുന്നവരല്ല. 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ 3: 187; 16: 44 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ ലോകര്‍ ക്ക് പ്രസ്തുത ഗ്രന്ഥം എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നതാണ്. 1: 3; 2: 119; 4: 41-42; 25: 27-30 വിശദീകരണം നോക്കുക.