( അൽ മാഇദ ) 5 : 11

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَنْ يَبْسُطُوا إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنْكُمْ ۖ وَاتَّقُوا اللَّهَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങളുടെമേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവീന്‍, ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടാന്‍ ഉദ്യമിച്ച സന്ദര്‍ഭം! അപ്പോള്‍ അവരുടെ കൈകള്‍ നിങ്ങളെത്തൊട്ട് അ വന്‍ തടഞ്ഞു, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍, അല്ലാഹുവിലാണ് അപ്പോള്‍ വിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്.

മദീനയിലുണ്ടായിരുന്ന ജൂതരില്‍ ഒരു വിഭാഗം പ്രവാചകനെയും ശിഷ്യന്‍മാരെയും വിരുന്നിന് ക്ഷണിച്ച് അവരെ വധിക്കാനും അങ്ങനെ ഇസ്ലാമിനെ ഇല്ലാതാക്കാനും വേ ണ്ടി ഗൂഢതന്ത്രം മെനയുകയുണ്ടായി. എന്നാല്‍ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന ത്രികാലജ്ഞാനിയായ നാഥന്‍ അക്കാര്യം തക്കസമയത്ത് പ്രവാചകന് അറിയിച്ചുകൊടുത്തതിനാല്‍ പ്രവാചകന്‍ ആ വിരുന്നില്‍ പങ്കെടുത്തില്ല. അങ്ങനെ ആ പദ്ധതി നടപ്പിലായതുമില്ല. അതേപോലെ 9: 74 ല്‍ പറഞ്ഞപ്രകാരം തബൂക്ക് യുദ്ധത്തിനുവേണ്ടി പോയ കപടവിശ്വാസികളില്‍ ഒരുവിഭാഗം തിരിച്ചുവരുമ്പോള്‍ മലമ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രവാചകനെ കൊക്കയിലേക്ക് തള്ളിയിട്ട് വധിക്കാന്‍ ഒരു ഉദ്യമം നടത്തുകയുണ്ടായി, എന്നാല്‍ അതും അവര്‍ക്ക് നടപ്പിലാക്കാന്‍ സാധിച്ചില്ല.

1: 7 ല്‍ വിവരിച്ച പ്രകാരം ഇന്ന് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ കപടവിശ്വാസികളാണ് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ ശത്രുക്കള്‍. ഇന്ന് 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആ പത്തുവിപത്തുകളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും രോഗങ്ങളെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ, വിശ്വാസി അതുകൊണ്ട് കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അദ്ദിക്റിനെ മുറുകെപ്പിടിച്ചാല്‍, നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62, 256-257; 3: 123, 160; 9: 51 വിശദീകരണം നോക്കുക.