( അൽ മാഇദ ) 5 : 10
وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ
നമ്മുടെ സൂക്തങ്ങളെ മൂടിവെച്ചുകൊണ്ടിരിക്കുന്നവരും തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവരുമായവരാരോ, അക്കൂട്ടര്‍ ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികളാകുന്നു.
ഇതേ സൂക്തം 5: 86 ല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 57: 19 അവസാനിക്കുന്നതും ഇതേ ആശയത്തോടുകൂടിയാണ്. നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തില്‍ തന്നെയാണ് എന്ന് 82: 14 ലും; ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനില്‍ ആണെന്ന് 83: 7 ലും പറഞ്ഞിട്ടുണ്ട്. 2: 39, 119; 9: 67-68 വിശദീകരണം നോക്കുക.