( അൽ മാഇദ ) 5 : 110

إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ

അല്ലാഹു പറയുന്ന സന്ദര്‍ഭം: ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ! എന്‍റെ അനുഗ്ര ഹം നിന്‍റെ മേലും നിന്‍റെ മാതാവിന്‍റെ മേലും വര്‍ഷിച്ചത് നീ ഓര്‍ക്കുക, പരി ശുദ്ധാത്മാവുകൊണ്ട് നിന്നെ ശക്തിപ്പെടുത്തിയതും തൊട്ടിലില്‍ വെച്ചും പ്രാ യപൂര്‍ത്തിയായപ്പോഴും ജനങ്ങളോട് നിന്നെ സംസാരിപ്പിച്ചതും നിനക്ക് ഗ്ര ന്ഥവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചതും നീ എന്‍റെ സമ്മ തത്തോടുകൂടി കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കുകയും അങ്ങനെ നീ അതില്‍ ഊതുകയും അപ്പോള്‍ എന്‍റെ സമ്മതത്തോടുകൂടി അത് പക്ഷിയായിത്തീരുകയും ചെയ്തതും എന്‍റെ സമ്മതത്തോടുകൂടി ജന്മനാ അന്ധന്‍മാ രെയും പാണ്ഡുരോഗികളെയും നീ സുഖപ്പെടുത്തിയതും എന്‍റെ സമ്മതത്തോ ടുകൂടി നീ മരിച്ചവരെ ജീവനുള്ളവരായി പുറപ്പെടുവിച്ചതും, നീ അവര്‍ക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവരില്‍ നിന്നുള്ള നിഷേധികള്‍ നിശ്ചയം ഇത് വ്യക്തമായ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല എന്ന് പ റഞ്ഞ് കളവാക്കിയപ്പോള്‍ ഞാന്‍ നിന്നെ പൊതിഞ്ഞ് ഇസ്റാഈല്‍ സന്തതിക ളെത്തൊട്ട് രക്ഷപ്പെടുത്തിയതും സ്മരണീയമാണ്.

ഈ സൂക്തം വിധിദിവസം ഈസാ ചോദ്യം ചെയ്യപ്പെടുന്ന രംഗം വിവരിക്കുന്നു. ത്രികാലജ്ഞാനിയായ നാഥന്‍ ഈസായുടെയും മാതാവ് മര്‍യമിന്‍റെയും മേല്‍ വര്‍ഷിച്ച അനുഗ്രഹങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. 3: 39-40, 51 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പി താവില്ലാതെയുള്ള ഈസായുടെ ജനനം; 3: 46 ല്‍ വിവരിച്ച പ്രകാരം ശിശുവായിരിക്കുമ്പോള്‍ തൊട്ടിലില്‍ വെച്ച് ജനങ്ങളോട് സംസാരിച്ചത്; 2: 87 ല്‍ വിവരിച്ച പ്രകാരം പരിശു ദ്ധാത്മാവായ ജിബ്രീലിന്‍റെ സാമീപ്യം; 4: 158-159 ല്‍ വിവരിച്ച പ്രകാരം പിശാച് ഈസാ യെ സമീപിക്കാത്തത്; 5: 114-115 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തില്‍ നിന്ന് ഭക്ഷണത്തളിക ഇറക്കിയത്; ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം മരിച്ചവരെ ജീവിപ്പിച്ചത്; 4: 157-158 ല്‍ വിവരിച്ച പ്രകാരം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയത് തുടങ്ങിയവ ഈസായുടെ മേലുള്ള നാഥന്‍റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. നാഥന്‍റെ കഴിവിനുള്ള ഒരു ഉപമയാണ് ഈസാ എന്ന് 43: 59 ലും; ഈസായുടെ രണ്ടാം വരവ് അന്ത്യമണിക്കൂറിന്‍റെ അടയാളമാണെന്ന് 43: 61 ലും പറഞ്ഞിട്ടുണ്ട്. പിശാചായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതിനുവേണ്ടി ഈസാ രണ്ടാമത് വരുമ്പോള്‍ കാഫിറുകള്‍ അവന്‍റെ ശ്വാസോച്ഛ്വാസം ഏറ്റ് വീ ഴുന്നതാണ്. 2: 2 ല്‍ വിവരിച്ച പ്രകാരം മൂലഗ്രന്ഥമായ ഫാതിഹയും അദ്ദിക്റും അടങ്ങിയ അല്‍ കിത്താബ് ഈസായെ പഠിപ്പിച്ചിട്ടുള്ളത് ഈസായുടെ ഭൂമിയിലേക്കുള്ള രണ്ടാം വരവിന് വേണ്ടിയാണ്. ഈസായുടെ മാതാവായ മര്‍യമിന്‍റെ മേലുള്ള നാഥന്‍റെ അനുഗ്രഹങ്ങള്‍ 3: 42-45 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ അവതരിപ്പിക്കുന്ന യഥാര്‍ത്ഥ കാ ഫിറുകളും; 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരുമാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇ സ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഇവരെ വധിച്ച് കൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുമ്പോള്‍ മാത്രമാണ് 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഇവര്‍ക്ക് 38: 8 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 3: 46-49, 52-55; 4: 155-157 വിശദീകരണം നോക്കുക.