( അൽ മാഇദ ) 5 : 111

وَإِذْ أَوْحَيْتُ إِلَى الْحَوَارِيِّينَ أَنْ آمِنُوا بِي وَبِرَسُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ

ഞാന്‍ ഹവാരിയ്യീങ്ങള്‍ക്ക് നിങ്ങള്‍ എന്നെക്കൊണ്ടും എന്‍റെ പ്രവാചകനെ ക്കൊണ്ടും വിശ്വസിക്കുവീന്‍ എന്ന് ദിവ്യസന്ദേശം നല്‍കിയപ്പോള്‍, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, നിശ്ചയം ഞങ്ങള്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച വരാണെന്ന് നീ സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്ന് അവര്‍ പറഞ്ഞതും സ്മരണീയമാണ്. 

3: 19-20 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരും അദ്ദിക്റും കൊണ്ട് ഇസ്ലാമിലാണ് വന്നിട്ടുള്ളത്. അല്ലാഹുവാണ് നിങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലും ഇതിന് മുമ്പുള്ള ഗ്ര ന്ഥങ്ങളിലും മുസ്ലിംകള്‍ (സര്‍വസ്വം നാഥന് സമര്‍പ്പിച്ചവര്‍) എന്ന് പേര് നല്‍കിയിരിക്കുന്നത് എന്ന് 22: 78 ല്‍ പറഞ്ഞിട്ടുണ്ട്. 3: 102 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കു ന്ന വിശ്വാസികള്‍ മാത്രമേ മുസ്ലിമായി മരണപ്പെടുകയുള്ളൂ. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശു ഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് മുസ്ലിംകള്‍. അങ്ങനെ ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെതി രെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക. 2: 136, 285 വിശദീകരണം നോക്കുക.