( അൽ മാഇദ ) 5 : 115

قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَنْ يَكْفُرْ بَعْدُ مِنْكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَا أُعَذِّبُهُ أَحَدًا مِنَ الْعَالَمِينَ

അല്ലാഹു പറഞ്ഞു: നിശ്ചയം അത് ഞാന്‍ നിങ്ങളുടെമേല്‍ ഇറക്കുന്നവന്‍ ത ന്നെയാണ്, അങ്ങനെ നിങ്ങളില്‍നിന്നുള്ള ആരെങ്കിലും അതിനുശേഷം നിഷേധിക്കുകയാണെങ്കില്‍, അപ്പോള്‍ സര്‍വ്വലോകരില്‍ ഒരാളെയും ശിക്ഷിക്കാത്ത ശിക്ഷകൊണ്ട് നിശ്ചയം ഞാന്‍ അവനെ ശിക്ഷിക്കുന്നതുമാണ്. 

 ത്രികാലജ്ഞാനിയായ നാഥന്‍ ഈസാ നബിയെക്കൊണ്ട്, 'അല്ലാഹുവേ, ഞങ്ങളുടെ ഉടമയായ നാഥാ' എന്ന് വിളിച്ചുകൊണ്ട് പ്രാര്‍ത്ഥിപ്പിച്ചതും, 'ഞങ്ങളെ നീ ഊട്ടിയാലും, നീ ഊട്ടുന്നവരില്‍ വെച്ച് ഏറ്റവും നന്നായി ഊട്ടുന്നവന്‍ തന്നെയാകുന്നു' എന്ന ഏറ്റവും മഹത്തായ നാമം കൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിച്ചതും മാഇദഃ (ഭക്ഷണത്തളിക) ഇറക്കാന്‍ വേണ്ടിത്തന്നെയാണ്. ആകാശത്തുനിന്നും വിവിധ ഭക്ഷണ പദാര്‍ത്ഥ ങ്ങളടങ്ങിയ തളിക ഇറങ്ങുകയും അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് കാഫിറുകളടക്കം പലരുംവരാന്‍ തുടങ്ങി. അങ്ങനെ നാലായിരത്തോളം ആളുകള്‍ തളികയില്‍ നിന്ന് ഭക്ഷിച്ചു. എന്നിട്ടും ഭക്ഷണത്തില്‍നിന്നും അല്‍ പം പോലും കുറയാതെ ഇറക്കിയ അതേ രൂപത്തില്‍ തന്നെ അതിനെ ആകാശത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. അതില്‍ നിന്ന് ഭക്ഷിച്ചശേഷം ഇത് ആകാശത്തില്‍ നിന്നുള്ള ഭ ക്ഷണം തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ച ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള കാഫിറുകളായ ജൂതരെ അല്ലാഹു പന്നികളാക്കി മാറ്റിയ കാര്യം 5: 60 ല്‍ വിശദീകരിച്ചിട്ടുണ്ട്. മാഇദഃ ഇറങ്ങിയതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ഗ്രന്ഥത്തിന്‍റെ മൊത്തം സാരാം ശം ഉള്‍ക്കൊള്ളാത്തവരാണ്. ഇതിനുമുമ്പ് ഇബ്റാഹീം നബി 'മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെ' എന്ന് ചോദിച്ചപ്പോള്‍ 2: 260 പ്രകാരം അദ്ദേഹത്തിന് മരിച്ചവരെ ജീവിപ്പിക്കുന്നത് കാണിച്ചുകൊടുത്തവനാണ് അല്ലാഹു. മാഇദഃ ഇറക്കുന്നതിനുമുമ്പ് തന്നെ ഈ സാ നബിയുടെ മാതാവിന് കാര്യകാരണ ബന്ധത്തിന് അതീതമായി അല്ലാഹു അദൃശ്യമായി ഭക്ഷണം നല്‍കിയിരുന്ന കാര്യം 3: 37 ല്‍ പറഞ്ഞിട്ടുണ്ട്.

 ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്നത്. എ ന്നാല്‍ 3: 100 ല്‍ വിവരിച്ച പ്രകാരം അവര്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഏറ്റവും തിന്മയേറിയ ജീവികളായി മാറിയിരിക്കുന്നു. 18: 101 ല്‍ പറഞ്ഞ പ്രകാരം ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍ക്കാത്തവരുമായ നരകക്കുണ്ഠത്തിലേക്കുള്ള കാ ഫിറുകളായ അവര്‍ ശിക്ഷ രുചിക്കുന്നതുവരെ അതിന്‍റെ കാര്യത്തില്‍ സംശയമുള്ളവരായിരിക്കുമെന്ന് 38: 8 ല്‍ അവരാണ് വായിക്കുന്നത്. അക്കൂട്ടര്‍ ഈ നൈമിഷികലോകത്ത് മസീഹുദ്ദജ്ജാലിന്‍റെ വ്യാജസ്വര്‍ഗം ആസ്വദിക്കുന്നതിനുവേണ്ടി മസീഹുദ്ദജ്ജാലിന്‍റെ വരവിന് ധൃതി കാണിക്കുന്നവരും പരലോകത്തെ വെടിഞ്ഞവരുമാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ ഫുജ്ജാറുകള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുകയില്ല. 2: 38-39; 5: 48-49 വിശദീകരണം നോക്കുക.