قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنْزِلْ عَلَيْنَا مَائِدَةً مِنَ السَّمَاءِ تَكُونُ لَنَا عِيدًا لِأَوَّلِنَا وَآخِرِنَا وَآيَةً مِنْكَ ۖ وَارْزُقْنَا وَأَنْتَ خَيْرُ الرَّازِقِينَ
മര്യമിന്റെ പുത്രന് ഈസാ പ്രാര്ത്ഥിച്ചു: അല്ലാഹുവേ, ഞങ്ങളുടെ ഉടമയായ നാഥാ! ഞങ്ങളുടെ മേല് ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്ത രേണമേ-അത് ഞങ്ങളില് നിന്നുള്ള ആദ്യര്ക്കും ഞങ്ങളില് നിന്നുള്ള അന്ത്യ ര്ക്കും ഒരു ആഘോഷവും നിന്നില് നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിക്കൊണ്ട്, നീ ഞങ്ങളെ ഊട്ടുകയും ചെയ്യുക, നീ ഊട്ടുന്നവരില് ഏറ്റവും നന്നായി ഊട്ടു ന്നവന് തന്നെയുമാകുന്നു.
22: 58; 23: 72; 34: 39; 62: 11 തുടങ്ങിയ സൂക്തങ്ങളെല്ലാം 'അല്ലാഹുവാണ് ഊട്ടുന്നവരില് ഏറ്റവും നന്നായി ഊട്ടുന്നവന്' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 3: 26-27, 37; 4: 158 വിശദീകരണം നോക്കുക.