( അൽ മാഇദ ) 5 : 116

وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭവും സ്മരണീയമാണ്: ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നീ ജനങ്ങളോട് അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാ വിനെയും രണ്ട് ഇലാഹുകളായി സ്വീകരിക്കുവീന്‍ എന്ന് പറഞ്ഞിട്ടുണ്ടായി രുന്നുവോ, അവന്‍ പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് അര്‍ഹതയില്ലാത്ത ത് ഞാന്‍ പറയുക എന്നത് എനിക്ക് യോജിച്ചതല്ലല്ലോ, ഇനി ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം നീ അത് അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ, എന്‍റെ ആത്മാവിന്‍റെ അവസ്ഥ നീ അറിയുന്നു, നിന്‍റെ ആത്മാവിന്‍റെ അവസ്ഥ ഞാന്‍ അറിയുന്നുമില്ല, നിശ്ചയം നീ അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി തന്നെയാകുന്നു.

ദൈവം ഈസാ നബിയാണെന്നും, പുത്രനും പിതാവും പരിശുദ്ധാത്മാവും കൂടിയ ഒന്നാണെന്നും; അല്ല, മൂന്നാണെന്നുമുള്ള ക്രൈസ്തവരുടെ വിവിധങ്ങളായ വാദങ്ങളെയും അതിനും പുറമെ ഈസാ നബിയുടെ മാതാവിനെ ദൈവമാതാവായി തെരഞ്ഞെടുത്തതിനെയും വിമര്‍ശിക്കുകയും വിലക്കുകയുമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ചെയ്യുന്നത്. എല്ലാറ്റിന്‍റെയും ഉടമയായ നീ മാത്രമാണ് കീര്‍ത്തനത്തിനും പുകഴ്ത്തലിനും വന്ദനത്തിനും പരിശുദ്ധപ്പെടുത്തലിനും സ്തുതിക്കപ്പെടലിനും അര്‍ഹന്‍. നീ അതുല്യനാണ്, ഉപമയും ഉദാഹരണവുമില്ലാത്ത ഇണ-തുണയില്ലാത്ത ഏകനാണ്, നീ മാത്രമാണ് പൂര്‍ണ്ണനും കുറ്റം ചെയ്യാത്തവനും, നീ മാത്രമാണ് ആരെയും ആശ്രയിക്കാത്തവന്‍, മറ്റുള്ളവരെല്ലാം നിന്നെ ആശ്രയിക്കുന്ന നിന്‍റെ സൃഷ്ടികളും അടിമകളുമാണ് എന്നെല്ലാമാണ് നീ പരിശുദ്ധനത്രെ എന്നു പറഞ്ഞതിന്‍റെ വിവക്ഷ. ആദ്യപ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യമായ അദ്ദിക്ര്‍ ആണെന്നും അത് അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെമാത്രം സേവിക്കുവീന്‍ എന്നും പഠിപ്പിക്കാനാണെന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല. അപ്പോള്‍ നിങ്ങള്‍ അവനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരാണെന്ന് (മുസ്ലിംകളാണെന്ന്) ജല്‍പിക്കുന്നവരും അവകാശപ്പെടുന്നവരുമാണെങ്കിലും അവര്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയാണെന്ന് 25: 18 ലും; യഥാര്‍ത്ഥ കാഫിറുകളാണെന്ന് 4: 150-151 സൂക്തങ്ങളിലും; തെമ്മാടികളാണെന്ന് 32: 18 ലും പറഞ്ഞിട്ടുണ്ട്. 1: 3-4; 2: 27-286, 62; 3: 79-80; 4: 133 വിശദീകരണം നോക്കുക.