( അൽ മാഇദ ) 5 : 117

مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ وَأَنْتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ

നീ എന്നോട് എന്തൊന്നുകൊണ്ടാണോ കല്‍പ്പിച്ചിട്ടുള്ളത്, അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല; അതായത് നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും നാഥ നായ അല്ലാഹുവിനെ മാത്രം സേവിക്കുന്നവരാവുക, അവരിലുണ്ടായിരുന്ന കാലത്തോളം ഞാന്‍ അവരുടെ മേല്‍ അതിന് സാക്ഷിയുമായിരുന്നു, അങ്ങനെ നീ എന്നെ തിരിച്ച് വിളിച്ചപ്പോഴോ, അവരുടെ മേലുള്ള നിരീക്ഷകന്‍ നീ തന്നെ ആ യിരുന്നല്ലോ, നീ എല്ലാ ഓരോ കാര്യത്തിന്‍റെ മേലിലും സാക്ഷിയുമാകുന്നു.

ഈസാനബി നിയോഗിക്കപ്പെട്ടത് മുതല്‍ മുഹമ്മദ്നബി നിയോഗിക്കപ്പെടുന്ന തുവരെയുള്ള ഇസ്റാഈല്‍ സന്തതികളാണ് ഈസാനബിയുടെ ജനത. അവരെയും ഈസാ നബിയെയും പരസ്പരം അഭിമുഖമായി നിര്‍ത്തിക്കൊണ്ടാണ് ഈ സൂക്ത ത്തില്‍ പരാമര്‍ശിച്ച വിചാരണ നടക്കുന്നത്. മുഹമ്മദ് നബി നിയോഗിക്കപ്പെട്ടതിന് ശേഷം ക്രൈസ്തവരടക്കമുള്ള മുഴുവന്‍ മനുഷ്യരും പ്രവാചകന്‍ മുഹമ്മദിന്‍റെ സമുദായത്തിലാണ് വരിക. അപ്പോള്‍ 2: 43 ല്‍ വിവരിച്ച പ്രകാരം ഇന്ന് പ്രവാചകന്‍റെ ജീ വിതമായ അദ്ദിക്റിന്‍റെ വഴിയിലുള്ള ജീവിതം മനുഷ്യരില്‍ സാക്ഷ്യം വഹിച്ചുകൊണ്ട് അവര്‍ക്ക് പ്രവാചകനെ നല്ലവനായി പരിചയപ്പെടുത്തേണ്ട ബാധ്യത മുഹമ്മദ് നബിയു ടെ ജനതയുടേതാണ്. അതിന് വിശ്വാസികളുടെ ഒരു സംഘം ഉണ്ടങ്കില്‍ മാത്രമേ സാ ധിക്കുകയുള്ളൂ. എന്നാല്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാ സി അദ്ദിക്റിനെ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ എല്ലാവര്‍ക്കും എ ത്തിച്ചുകൊടുത്തുകൊണ്ട് നാഥനെയും പ്രവാചകനെയും ജീവിതലക്ഷ്യത്തെയും ഗ്ര ന്ഥത്തില്‍ നിന്ന് പരിചയപ്പെടുത്തേണ്ടതാണ്. 35: 32 ല്‍ പറഞ്ഞ ആത്മാവിനോട് അക്ര മം കാണിച്ചവരും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച ഫുജ്ജാറുകളും ആ ബാധ്യത നിര്‍വ്വഹിക്കാതെ ഗ്രന്ഥത്തില്‍ പറഞ്ഞതിന് വിരുദ്ധമായി ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെയെല്ലാം കാഫിറുകളെന്ന് മു ദ്രകുത്തി സ്വയം വഞ്ചനയില്‍ അകപ്പെട്ടവരാണ്. പ്രവാചകനെ ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കാത്ത ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരെ അല്ലാഹു ശിക്ഷിക്കുന്നവനാവുക യില്ല എന്ന് 17: 15 ല്‍ പറഞ്ഞത് അവരാണ് വായിച്ചിട്ടുള്ളത്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമായ കെട്ടജനതയുടെ സങ്കേതമായ നരകക്കുണ്ഠത്തിലേക്ക് അദ്ദിക്ര്‍ തൊടാത്ത, കാണാത്ത, വായിക്കാത്ത ജനവിഭാഗങ്ങളെ ഒരിക്കലും നീതിമാനായ നാഥന്‍ പ്രവേശിപ്പിക്കുകയില്ല. അദ്ദിക്റില്‍ അല്ലാഹുവിനെയും പ്രവാചകനെയും മൂടിവെച്ച് കാഫിറായ ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളും ഫുജ്ജാറുകളും ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുന്നതും പ്ര വാചകനായ മുഹമ്മദിനെ സര്‍വ്വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എ ന്ന് 21: 107 ല്‍ പറഞ്ഞത് സത്യപ്പെടുത്തി കാണിച്ചുകൊടുക്കുന്നതുമാണ്. ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതിയും പ്രാര്‍ ത്ഥനാരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 55-56; 4: 1, 159; 9: 67-68 വിശദീകരണം നോക്കുക.