إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍, അപ്പോള്‍ നിശ്ചയം അവര്‍ നിന്‍റെ അടിമ കള്‍ തന്നെയാകുന്നു, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നുവെങ്കിലോ അ പ്പോള്‍ നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു.
ഈസാ, മൂസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തന്നെ സര്‍വസ്വം നാഥന്‍ സമര്‍പ്പിച്ച് ജീവിച്ചിരുന്നവരാണ്. അവര്‍ക്ക് മാത്രമല്ല, നിഷ്പക്ഷവാനായ സ്രഷ്ടാവിന് തന്നെയും ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കാന്‍ സാധ്യമല്ല. 6: 104 ല്‍, നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഉടമയില്‍ നിന്നുള്ള 'ഉള്‍ക്കാഴ്ചാദായകം' വ ന്നുകിട്ടിയിരിക്കുന്നു, അപ്പോള്‍ ആരെങ്കിലും അത് ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അപ്പോള്‍ അതിന്‍റെ ഗുണം അവനുതന്നെയാണ്, ആരെങ്കിലും അതുകൊള്ളെ അന്ധത നടിക്കുന്നുവെങ്കില്‍ അപ്പോള്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെ, ഞാന്‍ നിങ്ങളുടെമേല്‍ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും രോഗങ്ങളെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിച്ചത്, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു.
പ്രവാചകന്‍ ഒരുദിവസം രാത്രി നമസ്കാരത്തില്‍ ഈ സൂക്തം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുനിഞ്ഞും സാഷ്ടാംഗം പ്രണമിച്ചും നേരം വെളുപ്പിക്കുകയുണ്ടായി. വിവരം ചോദിച്ചറിഞ്ഞ അനുയായി അബൂദര്‍റിനോട് പ്രവാചകന്‍ പറഞ്ഞു: ഞാന്‍ എന്റെ നാഥനോട് എന്റെ സമുദായത്തിനുവേണ്ടി ശുപാര്‍ശക്ക് ചോദിച്ചു, അപ്പോള്‍ അവന് എനിക്ക് അത് അനുവദിച്ചുതന്നു, അല്ലാഹു ഉദ്ദേശിച്ചാല്‍, ആരാണോ അല്ലാഹുവില്‍ ഒരു വസ്തുവിനെയും പങ്കുചേര്ക്കാത്തത്, അവര്‍ക്ക് അത് ലഭിക്കുന്നതാണ്. എന്നാല്‍ സമുദായത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച പ്രവാചകന്‍ 'ജനതക്ക്' എതിരായിട്ട് വിധിദിവസം ഗ്രന്ഥവും കൊണ്ടുവന്ന്: എന്റെ നാഥാ, എന്റെ ഈ ജനത ഈ ഗ്രന്ഥത്തെ അവഗണിച്ചതാണ് ഇവര്‍ക്കുവന്ന ദുര്‍ഗതിയെന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 57: 25 ല്‍ പറഞ്ഞ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും, 33: 72 ല്‍ പറഞ്ഞ അമാനത്തുമായ അദ്ദിക്ര്‍ മൂടിവെക്കുന്ന, 2: 99 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികള്‍ക്കുവേണ്ടി 9: 80 പ്രകാരം പ്രവാചകന്‍ 70 പ്രാവശ്യം പൊറുക്കലിനെത്തേടിയാലും; 63: 6 പ്രകാരം പ്രവാചകന്‍ എത്ര പ്രാവശ്യം പൊറുക്കലിനെത്തേടിയാലും അവര്‍ക്ക് നാഥന്‍ പൊറുത്തുകൊടുക്കുകയോ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയോ ഇല്ല. 2: 129, 213; 4: 48, 150-151; 5: 97; 6: 26 വിശദീകരണം നോക്കുക.