قَالَ اللَّهُ هَٰذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
അല്ലാഹു പറയും, സത്യസന്ധന്‍മാര്‍ക്ക് അവരുടെ സത്യസന്ധത പ്രയോജന പ്പെടുന്ന ദിനമത്രേ ഇത്, അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊ ണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളുണ്ട്, അവര്‍ അതില്‍ എന്നെന്നും ശാശ്വത രായി നിലകൊള്ളുന്നതാണ്, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊ ട്ടും തൃപ്തിപ്പെട്ടു കഴിഞ്ഞു, അതത്രെ മഹത്തായ വിജയം!
39: 33 ല്‍, ആര്‍ക്കാണോ സത്യം വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുക യും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കളെന്നും; 39: 32 ല്‍, സത്യം വ ന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറഞ്ഞവന്‍ കാഫിറും അക്രമിയുമാണെന്നും അവന്‍റെ സങ്കേതം നരകഗര്‍ത്തമാണെന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവും സത്യസന്ധമായ വര്‍ത്തമാ നം അല്ലാഹുവിന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ ആണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാച കനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 9: 119 ല്‍, ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തിയ സത്യസന്ധന്മാരുടെ കൂടെ ചേരുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. 'അല്ലാഹു അവരെത്തൊട്ടും അവര്‍ അവ നെത്തൊട്ടും തൃപ്തിപ്പെട്ടു' എന്ന് ഇവിടെക്കൂടാതെ 9: 100; 58: 22; 98: 8 എന്നീ സൂക്തങ്ങളിലും വന്നിട്ടുണ്ട്. കൂടാതെ 89: 27-30 ല്‍ 'അല്ലാഹു തൃപ്തിപ്പെട്ടവനായും അല്ലാ ഹുവിനെത്തൊട്ട് തൃപ്തിപ്പെട്ടവനായും അദ്ദിക്ര്‍ കൊണ്ട് ശാന്തിനേടിയ ആത്മാവേ, നീ നിന്‍റെ നാഥനിലേക്ക് തിരിക്കുക' എന്ന് പറഞ്ഞിട്ടുണ്ട്. 2: 25; 3: 95; 4: 87 വിശദീകരണം നോക്കുക.