( അൽ മാഇദ ) 5 : 12

وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَائِيلَ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا ۖ وَقَالَ اللَّهُ إِنِّي مَعَكُمْ ۖ لَئِنْ أَقَمْتُمُ الصَّلَاةَ وَآتَيْتُمُ الزَّكَاةَ وَآمَنْتُمْ بِرُسُلِي وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا لَأُكَفِّرَنَّ عَنْكُمْ سَيِّئَاتِكُمْ وَلَأُدْخِلَنَّكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۚ فَمَنْ كَفَرَ بَعْدَ ذَٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ

നിശ്ചയം, അല്ലാഹു ഇസ്റാഈല്‍ സന്തതികളോട് ദൃഢപ്രതിജ്ഞ വാങ്ങുകയും അവരില്‍നിന്ന് പന്ത്രണ്ട് മുഖ്യന്‍മാരെ അവരുടെ മേല്‍നോട്ടത്തിനുവേ ണ്ടി നിയോഗിക്കുകയുമുണ്ടായി, അല്ലാഹു അവരോട് പറയുകയും ചെയ്തു: നിശ്ചയം, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക യും നിങ്ങള്‍ സകാത്ത് നല്‍കുകയും നിങ്ങള്‍ എന്‍റെ പ്രവാചകന്‍മാരെക്കൊ ണ്ട് വിശ്വസിക്കുകയും നിങ്ങള്‍ അവരെ ശക്തിപ്പെടുത്തുകയും നിങ്ങള്‍ അല്ലാഹുവിന് ഏറ്റവും നല്ല നിലക്കുള്ള കടം കൊടുക്കുകയും ചെയ്യുകയാണെങ്കില്‍; നിങ്ങളെത്തൊട്ട് നിങ്ങളുടെ തിന്മകള്‍ ഞാന്‍ മായ്ച്ചു കളയുകതന്നെ ചെയ്യുന്ന തും താഴ്ഭാഗങ്ങളിലൂടെ നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുക ളില്‍ ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്, എന്നാല്‍ അതിനുശേഷം നിങ്ങളില്‍ നിന്ന് ആരാണോ നിഷേധികളാവുന്നത്, അപ്പോള്‍ നിശ്ച യം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് വഴിപിഴച്ചു കഴിഞ്ഞു.

2: 60 ല്‍ വിവരിച്ച പ്രകാരം ലോകത്തെല്ലായിടത്തും നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ള ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഇവര്‍ നരകത്തിലേക്കുള്ള ഫുജ്ജാര്‍ കി താബുകളെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. 4: 140 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തി ലെ സൂക്തങ്ങള്‍ മൂടിവെച്ചും വളച്ചൊടിച്ചും സംസാരിക്കുന്ന കപടവിശ്വാസികളെയും അവരുടെ സംസാരം കേട്ടിരിക്കുന്ന കാഫിറുകളെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടുന്നതാണ്. 9: 60 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥനെ പരിചയപ്പെടുത്താനു ള്ള, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് മനുഷ്യരു ടെ ഐക്യവും സമാധാന ജീവിതവും നിലവില്‍ വരുന്നതിനുവേണ്ടി പ്രയത്നിക്കലാണ് നാഥന് നല്ലനിലക്ക് കടം കൊടുക്കുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അതൊടൊപ്പം ത ന്നെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ ലക്ഷ്യം വെച്ചുകൊ ണ്ട് ജൈവകൃഷി നടത്തുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി ലോക രെ പ്രോത്സാഹിപ്പിക്കലും അതില്‍ ഉള്‍പ്പെടുന്നതാണ്. ഇന്ന് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മൂടിവെക്കുന്ന ക പടവിശ്വാസികളായ കാഫിറുകള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരും, അവരുടെ അനുയായികളായ കാഫിറുകള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരുമാണ്. 2: 245; 4: 150-151, 175; 25: 33-34 വിശദീകരണം നോക്കുക.