( അൽ മാഇദ ) 5 : 18

وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ۚ قُلْ فَلِمَ يُعَذِّبُكُمْ بِذُنُوبِكُمْ ۖ بَلْ أَنْتُمْ بَشَرٌ مِمَّنْ خَلَقَ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ

യഹൂദികളും നസാറാക്കളും പറയുകയും ചെയ്യുന്നു: ഞങ്ങള്‍ അല്ലാഹുവിന്‍റെ പുത്രന്‍മാരും അവന് പ്രിയപ്പെട്ടവരുമാണെന്ന്, നീ ചോദിക്കുക: എന്നാല്‍ നിങ്ങളുടെ കുറ്റങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നത് എന്തുകൊണ്ടാണ്? അല്ല, നിങ്ങളും അവന്‍റെ സൃഷ്ടികളായ മനുഷ്യരില്‍ പെട്ടവര്‍ തന്നെയാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു, ആകാശഭൂമികളു ടെയും അവയ്ക്ക് രണ്ടിനും ഇടയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു, എല്ലാവരുടെയും മടക്കം അവനിലേക്ക് തന്നെയുമാകുന്നു.

2: 111-113 ല്‍ വിശദീകരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുള്ള ജൂതരും ക്രിസ്ത്യാനികളും പ്രത്യേകം പ്രത്യേകം 'ഞങ്ങള്‍ അല്ലാഹുവിന്‍റെ പുത്രന്മാരും അവന്‍റെ ഇഷ്ടദാസന്മാരുമാണെന്ന്' പറയുന്നവരും അഭിമാനിക്കുന്നവരുമായിരുന്നു. 3: 7-10 ല്‍ വിവരിച്ച പ്രകാരം ലോകരില്‍ ജൂതരെക്കാളും ക്രൈസ്തവരേക്കാളും ഈ വാദമുള്ളത് അവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുമെന്ന് പ്രവാചകന്‍ ദീര്‍ഘവീക്ഷണം ചെയ്ത, 62: 5 ല്‍ വിവരിച്ച പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓ രോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് മുസ്ലിംകള്‍. ആത്മാവിനെ പരിഗണിക്കാതെ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ മുസ്ലിംകളാ ണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. വിശ്വാസികളുടെ ഏകസംഘം രൂപപ്പെടുത്താന്‍ സാധ്യമല്ലാത്ത ഇക്കാലത്ത് മ നുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് ഒറ്റപ്പെട്ട വിശ്വാസി പ്രാധാന്യം കൊടുക്കേണ്ടത്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍വി ശക്തിയുണ്ടായിട്ടും കേള്‍ക്കാന്‍ തയ്യാറാകാത്തവരും സംസാര ശേഷിയുണ്ടായിട്ടും ലോകരോട് അതിനെക്കുറിച്ച് പറയാന്‍ തയ്യാറാകാത്തവരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കപടവിശ്വാസികളെയും അനുയായികളെയും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ലും 25: 34 ലും നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 157-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വ ധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ യഥാര്‍ത്ഥ കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഇക്കൂട്ടര്‍ വധിക്കപ്പെടുന്നതുമാണ്. 2: 91-93; 4: 165-167 വിശദീകരണം നോക്കുക.