( അൽ മാഇദ ) 5 : 17

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۚ قُلْ فَمَنْ يَمْلِكُ مِنَ اللَّهِ شَيْئًا إِنْ أَرَادَ أَنْ يُهْلِكَ الْمَسِيحَ ابْنَ مَرْيَمَ وَأُمَّهُ وَمَنْ فِي الْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നിശ്ചയം അല്ലാഹു, അവന്‍ 'മര്‍യമിന്‍റെ പുത്രന്‍ മസീഹ് തന്നെയാകുന്നു' എ ന്നു പ്രഖ്യാപിച്ചവരായവര്‍ നിശ്ചയം നിഷേധിച്ചുകഴിഞ്ഞിരിക്കുന്നു; നീ ചോദി ക്കുക: മര്‍യമിന്‍റെ പുത്രന്‍ മസീഹിനെയും അവന്‍റെ മാതാവിനെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ ആരാ ണ് അവനെ ആ തീരുമാനത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിവുള്ളവരായിട്ടുള്ളത്? ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് രണ്ടിനുമിടയിലുള്ള വയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു, അവന്‍ ഉദ്ദേശിക്കുന്നതെന്തും അവന്‍ സൃഷ്ടിക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തിന്‍റെമേലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

5: 72 ആരംഭിക്കുന്നതും ഇതേ ആശയത്തില്‍ തന്നെയാണ്. ഇല്ലായ്മയില്‍ നിന്ന് ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച് സംവിധാനിച്ചവനാണ് പ്രപഞ്ചനാഥനായ അല്ലാഹു. 4: 171 ല്‍, ഈസായുടെ സൃഷ്ടിപ്പിനെക്കുറിച്ചും 3: 34-37 ല്‍ ഈസായുടെ മാതാവായ മര്‍യമിനെ സൃഷ്ടിച്ചതും വ ളര്‍ത്തിക്കൊണ്ടുവന്നതും വിവരിച്ചിട്ടുണ്ട്. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഉടമയായ അല്ലാഹുവാകുന്നു. 4: 157-159 ല്‍ ഈസാനബിയെ അല്ലാഹു ശരീരത്തോടുകൂടി അവനിലേക്ക് ഉയര്‍ത്തിയെന്നും മസീഹുദ്ദജ്ജാലിന്‍റെ വരവിനുശേഷം രണ്ടാമതും ഈസായെ ഭൂമിയിലേക്ക് കൊണ്ടുവരുമെന്നും കാഫിറായ മസീഹുദ്ദജ്ജാലിനെ കൊന്ന് മൊത്തം ലോകത്ത് 3: 83 ല്‍ വിശദീകരിച്ച പ്രകാരം ഇസ്ലാം നിര്‍ബന്ധിതമായി നടപ്പിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്. 

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കാത്തതിനാല്‍ എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള, 4: 118 ല്‍ വിവരിച്ച പ്രകാരം 1000 ത്തില്‍ 999 പേ രും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. ഇന്ന് കപടവിശ്വാസികളും കുഫ്ഫാറുകളുമായ ഫുജ്ജാറുകള്‍ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ ലോകത്തിന്‍റെ നാശത്തിനുവേണ്ടി ധൃതികാണിക്കുന്നവരാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന അവര്‍ തന്നെയാണ് രക്തച്ചൊരിച്ചില്‍, തീവ്രവാദം തുടങ്ങിയ പൈശാചിക കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരും ലോകത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നവരും. 4: 161 ല്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാത്ത, പ്രജ്ഞയറ്റ ഈ കെട്ടജനത തന്നെയാണ് ലോകത്ത് നടക്കുന്ന എല്ലാ ന ശീകരണ പ്രവര്‍ത്തനങ്ങളുടെയും പാപഭാരം വഹിക്കേണ്ടിവരിക. 2: 28-29; 3: 55-56; 4: 1, 131-133, 150-151 വിശദീകരണം നോക്കുക.