يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِنَ الرُّسُلِ أَنْ تَقُولُوا مَا جَاءَنَا مِنْ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَاءَكُمْ بَشِيرٌ وَنَذِيرٌ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഓ വേദക്കാരേ! പ്രവാചകന്മാരില് നിന്നുള്ള ഒരാളും വരാതിരുന്ന ഒരു കാലയള വിനു ശേഷം നിങ്ങള്‍ക്ക് വ്യക്തമായ പാഠങ്ങള്‍ വിശദീകരിച്ചുതരുന്ന നമ്മുടെ പ്രവാചകന് നിശ്ചയം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു, അത് സന്തോഷവാര്‍ത്ത അറിയിക്കുന്നവരില്‍ നിന്ന് ഒരുവനോ മുന്നറിയിപ്പുകാരില്‍ നിന്ന് ഒ രുവനോ ഞങ്ങള്‍ക്ക് വന്നില്ലല്ലോ എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാകുന്നു, അപ്പോള്‍ നിശ്ചയം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്കുന്നവനും നിങ്ങളില്‍ വന്നെത്തിക്കഴിഞ്ഞിരിക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തിന്റെമേലും കഴിവുള്ള സര്വ്വശക്തന് തന്നെയുമാകുന്നു.
4: 158-159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാനബി ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷം ഏകദേശം അറുനൂറ് കൊല്ലം കഴിഞ്ഞാണ് മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ഇസ്മാഈല്‍ പരമ്പരയിലാകട്ടെ, ഏകദേശം രണ്ടായിരം വര്‍ഷമായിട്ട് ഒരു പ്രവാചകനെയും നിയോഗിച്ചിട്ടുമുണ്ടായിരുന്നില്ല. ഇബ്റാഹീം-ഇസ്മാഈല്‍ സന്തതികള്‍ക്ക് മാത്രമല്ല, അന്ന് ലോകര്‍ക്ക് മൊത്തം അല്ലാഹു തൃപ്തിപ്പെട്ട ശരീഅത്ത് പ്രവാചകന് മൂസാക്ക് അവതരിപ്പിക്കപ്പെട്ടതായിരുന്നു. വേദവാഹകരിലുള്ള കപടവിശ്വാസികള്‍ 5: 13 ല്‍ വിവരിച്ച പ്രകാരം പൂര്വ്വികഗ്രന്ഥങ്ങളുടെ ആശയം മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്ത് യഥാര്‍ത്ഥ പ്രകൃതിമതത്തെ വികൃതമാക്കുകയാണ് ചെയ്തത്. അങ്ങനെ മൊത്തം ലോകം അന്ധകാരത്തില്‍ മുഴുകിയ അവസരത്തിലാണ് 2: 129 ല്‍ വിവരിച്ച പ്രകാരം ഇബ്റാഹീം നബി പ്രാര്‍ത്ഥിച്ചതിന് ഉത്തരമായിക്കൊണ്ട് അല്ലാഹു മുഹമ്മദിനെ അന്ത്യപ്രവാചകനായി നിയോഗിക്കുന്നത്. എല്ലാ പ്രവാചകന്മാരെയും അവരെ പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും അവരെ ധിക്കരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവരുമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്.
ഇബ്റാഹീം-ഇസ്മാഈല്‍ നബിമാരുടെ ചര്യ പിന്‍പറ്റുന്നവരാണെന്ന് അഭിമാനിക്കുകയും വാദിക്കുകയും ചെയ്തിരുന്ന, അവരുടെ പിന്‍ഗാമികളായിരുന്ന ബഹുദൈവാരാധകരായ മക്കാമുശ്രിക്കുകളോട് അല്ലാഹു പറയുന്നു: ഞങ്ങളുടെ മുമ്പുള്ള രണ്ടുവിഭാഗത്തിനും (ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും) ഗ്രന്ഥം അവതരിപ്പിച്ചു, എന്നാല്‍ ഞങ്ങള്‍ക്ക് അത് പഠിക്കാന്‍ സാധിച്ചതുമില്ല, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ഞങ്ങളുടെ ഭാഷയില്‍) ഒരു ഗ്രന്ഥം ഇറക്കുകയാണെങ്കില്‍ ഞങ്ങള്‍ അവരേക്കാള്‍ സന്മാര്‍ഗത്തിലാകുമായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി നിങ്ങളുടെ ഉടമയില്‍ നിന്നുള്ള വ്യക്തമായ തെളിവും സന്മാര്ഗവും കാരുണ്യവുമായ ഗ്രന്ഥം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞു; അപ്പോള്‍ അല്ലാഹുവിന്റെ സൂക്തങ്ങളെ കളവാക്കുന്നതും അതില്‍ നിന്ന് പിന്തിരിയുന്നതും ആരാണോ, അവര്‍ക്ക് അല്ലാഹു അവന്റെ സൂക്തങ്ങളെത്തൊട്ട് പിന്തിരിഞ്ഞുപോയതിന് ദുഷിച്ച ശിക്ഷ കൊണ്ട് പ്രതിഫലം നല്‍കുക തന്നെ ചെയ്യുമെന്ന് 6: 155-157 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവരുടെ പ്രതിജ്ഞകള്‍ക്ക് അല്ലാഹുവില്‍ ആണയിട്ടുകൊണ്ട്: ഞങ്ങള്‍ക്കൊരു മുന്നറിയിപ്പുകാരന്‍ വരികയാണെങ്കില്‍ ഞങ്ങള്‍ മറ്റേതൊരു സമുദായത്തേക്കാളും സന്മാര്ഗം പ്രാപിച്ചവര്‍ തന്നെയായിരിക്കുമെന്ന് അവര്‍ പറയുന്നു, എന്നാല്‍ മുന്നറിയിപ്പുകാര്‍ വന്നപ്പോള്‍ അവര്‍ക്ക് അതിനോട് വിരോധം വര്‍ദ്ധിക്കുകയും അവര്‍ ഭൂമിയില്‍ അഹങ്കരിക്കുകയും ദുഷിച്ച ഗൂഢതന്ത്രങ്ങളില്‍ ഏര്പ്പെടുകയുമാണുണ്ടായത്. ദുഷിച്ച ഗൂഢതന്ത്രങ്ങളാകട്ടെ, അതിന്റെ ആളുകള്‍ക്ക് തന്നെയല്ലാതെ ബാധിക്കുകയില്ല എന്ന് 35: 42-43 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 28: 48-50 സൂക്തങ്ങളില്‍, അങ്ങനെ നഥനില് നിന്നുള്ള സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍, അവര്‍ പറഞ്ഞു: മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന് പ്രവാചകന് (മുഹമ്മദിന്) എന്തുകൊണ്ട് നല്കപ്പെടുന്നില്ല? എന്നാല്‍ മുമ്പ് മൂസാക്ക് നല്ക പ്പെട്ടതുകൊണ്ട് അവര്‍ നിഷേധിച്ചിരുന്നില്ലെയോ? അവര്‍ പറഞ്ഞു: പരസ്പരം സഹായി ക്കുന്ന രണ്ട് മാരണങ്ങളാണ് ഇവ, അവര്‍ പറയുകയും ചെയ്തു: നിശ്ചയം, ഞങ്ങള്‍ എല്ലാ ഒന്നിനെക്കൊണ്ടും നിഷേധിക്കുന്നവര്‍ തന്നെയാണ്. നീ പറയുക: നിങ്ങള്‍ സത്യസ ന്ധന്മാരാണെങ്കില് അവ രണ്ടിനെക്കാളും മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഒരു ഗ്രന്ഥം കൊണ്ടു വരുവീന്‍, അപ്പോള്‍ ഞാന്‍ അത് പിന്‍പറ്റിക്കൊള്ളാം; ഇനി അവര്‍ നിനക്ക് ഉത്തരം നല് കുന്നില്ലെങ്കില്‍ അപ്പോള്‍ നീ അറിയുക, നിശ്ചയം അവര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് അവരുടെ ദേഹേച്ഛകളാണ്, അല്ലാഹുവില്‍ നിന്നുള്ള സന്മാര്ഗ്ഗം കൂടാതെ തന്റെ ദേഹേ ച്ഛ പിന്‍പറ്റുന്നവനേക്കാള്‍ ഏറ്റവും വഴികേടിലായവന്‍ ആരാണുള്ളത്, നിശ്ചയം അക്രമി കളായ ജനതയെ അല്ലാഹു സന്മാര്ഗ്ഗത്തിലാക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 1: 5-6; 2: 89-90, 119, 174; 3: 187 വിശദീകരണം നോക്കുക.