( അൽ മാഇദ ) 5 : 21

يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنْقَلِبُوا خَاسِرِينَ

ഓ എന്‍റെ ജനമേ! അല്ലാഹു നിങ്ങള്‍ക്കായി രേഖപ്പെടുത്തിവെച്ചിട്ടുള്ള ആ പു ണ്യഭൂമിയില്‍ പ്രവേശിക്കുവീന്‍, നിങ്ങള്‍ പുറം തിരിഞ്ഞ് പിന്തിരിയാതിരിക്കു കയും ചെയ്യുവീന്‍, അങ്ങനെയായാല്‍ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായി മടങ്ങേണ്ടി വരും.

ഫാറാന്‍ മരുഭൂമിയില്‍ താവളമടിച്ച സമയത്ത് മൂസാനബി സ്വജനതയോട് പറഞ്ഞതാണിത്. അറേബ്യയുടെ വടക്കും ഫലസ്തീനിന്‍റെ തെക്കും അതിര്‍ത്തികളോട് തൊട്ടുകിടക്കുന്ന പ്രദേശമാണിത്. അല്ലാഹു നിങ്ങള്‍ക്ക് രേഖപ്പെടുത്തിയിട്ടുള്ള പരിശുദ്ധമായ ഭൂമി കൊണ്ടുദ്ദേശിക്കുന്നത് ബൈത്തുല്‍ മുഖദ്ദസ് അടങ്ങിയിട്ടുള്ള ഫലസ്തീനാണ്. 17: 1 ല്‍, തന്‍റെ അടിമയെ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക് -അതിന്‍റെ പരിസരങ്ങളെ നാം അനുഗ്രഹീതമാക്കിയിട്ടുണ്ട്- നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ചിലത് കാണിക്കുന്നതിനുവേണ്ടി ഒരു രാവില്‍ കൊണ്ടുപോയവന്‍ എത്ര പരിശുദ്ധന്‍, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്നവനും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനും തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

16: 44 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്ക് വെളിപ്പെടുത്തുന്നതിനുവേണ്ടി പ്രവാചകന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത ഫുജ്ജാറുകള്‍ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് പൂര്‍ണമായി വ്യതിചലിച്ചിരിക്കുന്നു. അവര്‍ 2: 152 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്മരിക്കുന്നില്ലെന്ന് മാത്രമല്ല, 7: 40 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായി മാറിയിരിക്കുകയാണ്. 7: 137 വിശദീകരണം നോക്കുക.