قَالَ رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي ۖ فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ
അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ, നിശ്ചയം ഞാന്‍ എന്‍റെ സ്വന്തം കാര്യത്തി ലും എന്‍റെ സഹോദരന്‍റെ കാര്യത്തിലുമല്ലാതെ അധികാരമില്ലാത്തവനാകുന്നു, അതിനാല്‍ ഞങ്ങള്‍ക്കും തെമ്മാടികളായ ജനതക്കുമിടയില്‍ നീ വേര്‍തിരിവു ണ്ടാക്കേണമേ!
7: 150 ല്‍, ഇസ്റാഈല്‍ സന്തതികള്‍ പശുക്കുട്ടിയെ ഉണ്ടാക്കി ഇലാഹായി തെരഞ്ഞെടുത്തതില്‍ കോപിഷ്ഠനും ദുഃഖിതനുമായി വന്ന മൂസാനബി തന്‍റെ കയ്യിലുള്ള ഫലകങ്ങള്‍ (തൗറാത്ത്) വലിച്ചെറിയുകയും തന്‍റെ സഹോദരന്‍ ഹാറൂനിന്‍റെ മുടി പിടിച്ചുവലിക്കുകയും ചെയ്തു; അപ്പോള്‍ ഹാറൂന്‍ പറഞ്ഞു: ഓ എന്‍റെ മാതാവൊത്ത സഹോദരാ, ഞാന്‍ അതിനെ എതിര്‍ത്തപ്പോള്‍ ഈ ജനത എന്നെ ബലഹീനനാക്കി, അവര്‍ എന്നെ കൊന്നു കളയുമെന്നായി, അതുകൊണ്ട് ശത്രുക്കള്‍ക്ക് ചിരിക്കാന്‍ അവസരം നല്‍കരുത്, അക്രമികളായ ജനതയുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്യരുത്. അങ്ങനെ സത്യം മനസ്സിലാക്കിയ മൂസാനബി 7: 151 ല്‍ പറഞ്ഞ പ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ! എനിക്കും എന്‍റെ സഹോദരനും പൊറുത്തുതരേണമേ, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനുമാകുന്നു. 5: 47-49; 9: 67-68, 73 വിശദീകരണം നോക്കുക.