قَالُوا يَا مُوسَىٰ إِنَّا لَنْ نَدْخُلَهَا أَبَدًا مَا دَامُوا فِيهَا ۖ فَاذْهَبْ أَنْتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ
അവര് പറഞ്ഞു: ഓ മൂസാ, നിശ്ചയം അവര് അതിലുള്ള കാലത്തോളം ഞങ്ങ ള് ഒരിക്കലും അതില് പ്രവേശിക്കുകയില്ല, അപ്പോള് നീയും നിന്റെ നാഥനും പോവുക, അങ്ങനെ നിങ്ങള് രണ്ടുപേരും യുദ്ധം ചെയ്യുക, നിശ്ചയം ഞങ്ങള് ഇവിടെ ഇരിക്കുന്നവര് തന്നെയാകുന്നു.
ഈജിപ്തില് നിന്നും കടല് കടത്തിക്കൊണ്ടുവന്ന ഇസ്റാഈല് സന്തതികള്ക്കു ള്ള വാഗ്ദത്തഭൂമിയായ ഫലസ്തീനിലേക്ക് അല്ലാഹു അവരെ നയിച്ചതിന്റെ സംഭവ വിവരണങ്ങള് ബൈബിളിള് പഴയനിയമത്തിലെ സംഖ്യ, നിയമാവര്ത്തനം എന്നീ പുസ്തകങ്ങളില് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം താഴെപ്പറയുന്നു: മൂസാ ഫാറാന് മരുഭൂമിയില് നിന്ന് ഫലസ്തീനിലെ സ്ഥിതിഗതികള് ഒറ്റുനോക്കി വ രുന്നതിനുവേണ്ടി പന്ത്രണ്ട് ഇസ്റാഈല് പ്രധാനികളെ തെരഞ്ഞെടുത്ത് അവിടേക്കയ ച്ചു. അവര് നാല്പത് ദിവസം ദേശപരിശോധന നടത്തി ഫാറാനിലേക്ക് തിരിച്ചുവന്നു. ഇസ്റാഈല് മക്കളുടെ സര്വ്വസഭയുടെ മുമ്പില് വെച്ച് മോശെയോട് പറഞ്ഞു: 'നീ ഞങ്ങളെ അയച്ച ദേശത്തിലേക്ക് ഞങ്ങള് പോയി, അത് തേനും പാലുമൊഴുകുന്ന ദേ ശം തന്നെ, അതിലെ ഫലങ്ങളിതാ, എങ്കിലും ദേശത്ത് പാര്ക്കുന്ന ജനങ്ങള് ഏറെ ബലവാന്മാരും പട്ടണങ്ങള് ഏറ്റവും ഉറപ്പും വലിപ്പവുമുള്ളവയുമാകുന്നു, ആ ജനത്തി ന്റെ നേരെ ചെല്ലുവാന് നമുക്ക് കഴിയില്ല, ഞങ്ങള് അവിടെക്കണ്ട ജനമൊക്കെയും അ തികായകന്മാര്, ഞങ്ങള്ക്ക് തന്നെ ഞങ്ങളെ വെട്ടുകിളികളെപ്പോലെ തോന്നി, അവരു ടെ കാഴ്ചക്കും ഞങ്ങള് അങ്ങനെ തന്നെയായിരുന്നു'. അപ്പോള് സഭയൊക്കെയും ഉറ ക്കെ നിലവിളിച്ചു, ജനം രാത്രി മുഴുവനും കരഞ്ഞു, ഇസ്റാഈല് മക്കള് എല്ലാവരും മോശെക്കും അഹ്റോനും എതിരായി പിറുപിറുത്തു, സഭയൊക്കെയും അവരോട് പറ ഞ്ഞു: 'മിസ്രയിം (ഈജിപ്ത്) ദേശത്തുവെച്ച് ഞങ്ങള് മരിച്ചുപോയിരുന്നുവെങ്കില്! അല്ലെങ്കില് ഈ മരുഭൂമിയില്വെച്ച് ഞങ്ങള് മരിച്ചുപോയിരുന്നുവെങ്കില്! വാളിന് ഇ രയാകേണ്ടതിന് യഹോവ ഞങ്ങളെ ഈ ദേശത്തേക്ക് കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളുമെല്ലാം ശത്രുക്കള്ക്കിരയാകുമല്ലോ, ഈജിപ്തിലേക്ക് മടങ്ങിപ്പോവുകയല്ലോ ഞങ്ങള്ക്ക് നല്ലത്?' നാം ഒരു തലവനെ നിശ്ചയിച്ച് ഈജിപ്തിലേക്ക് മടങ്ങിപ്പോവുക എന്ന് അവര് തമ്മില് തമ്മില് പറഞ്ഞു. ദേശത്തെ ഒറ്റുനോക്കുന്നവരി ല് നൂനിന്റെ മകന് യോശുവയും യഫുന്നയുടെ മകന് കാലേബും വസ്ത്രം കീറി, അ വര് ഇസ്റാഈല് മക്കളോട് പറഞ്ഞു: 'ഞങ്ങള് സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം ഏ റ്റവും നല്ല ദേശമാകുന്നു, യഹോവ നമ്മില് പ്രസാദിക്കുന്നുവെങ്കില് അവന് നമ്മെ പാ ലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് നയിച്ച് അത് നമുക്ക് തരും, നിങ്ങള് യഹോവയോ ട് മത്സരിക്കരുത്, ആ ദേശത്തിലെ ജനങ്ങളെ നിങ്ങള് ഭയപ്പെടരുത്, അവര് നമുക്ക് ഇര യാണ്, നമ്മോടുകൂടെയാണ് യഹോവയുള്ളത്'. എന്നാല് ജനം അത് സ്വീകരിക്കുകയു ണ്ടായില്ല, 'അവരെ കല്ലെറിയേണം' എന്നാണ് അവര് ഏകസ്വരത്തില് പറഞ്ഞത്. അവസാനം ദൈവകോപം അവരുടെമേല് വര്ഷിച്ചു. അവന് അരുളിച്ചെയ്തു: 'എന്റെ മഹത്വ വും ഈജിപ്തിലും മരുഭൂമിയിലും വെച്ച് ഞാന് ചെയ്ത അടയാളങ്ങളും കണ്ടിട്ടും എ ന്റെ കല്പന അവഗണിച്ചവരായ ഈ ജനത്തിലാരും അവരുടെ പിതാക്കന്മാര്ക്ക് ഞാന് വാഗ്ദാനം ചെയ്ത ദേശത്ത് കടക്കുകയില്ല, യഫുന്നയുടെ മകന് കാലേബും നൂനിന്റെ മകന് യോശുവയുമൊഴികെ ഇരുപത് വയസ്സിന് മേലോട്ട് എണ്ണപ്പെട്ടവരായി എന്റെ നേ രെ പിറുപിറുത്തവരായ നിങ്ങളില് ആരും തന്നെ ആ ദേശത്ത് വസിക്കുകയില്ല, എന്നാല് ശത്രുക്കള്ക്കിരയായി പോകുമെന്ന് നിങ്ങള് പറഞ്ഞിട്ടുള്ള നിങ്ങളുടെ സന്തതികള് അ ത് കൈവശമാക്കും, നിങ്ങള് നിരസിച്ച ആ ദേശം അവര് അനുഭവിക്കും, നിങ്ങളുടെ ശ വം ഈ മരുഭൂമിയില് വീഴും, നിങ്ങളില് അവസാനത്തെ ആളുടെ ശവം മരുഭൂമിയില് വീ ഴുന്നതുവരെ നിങ്ങളുടെ മക്കള് നാല്പത് വര്ഷം ഈ മരുഭൂമിയില് അലഞ്ഞുതിരിയും'.
ഇതനുസരിച്ച് ദേശം ഒറ്റുനോക്കുവാന് മോശെ അയച്ചവരും മടങ്ങിവന്നു ദേശത്തെക്കുറിച്ച് ദുര്വര്ത്തമാനം പറഞ്ഞ് സഭ മുഴുവനും അവന് വിരോധമായി പിറുപി റുക്കാന് ഇടവരുത്തിയവരും ദേശത്തെക്കുറിച്ച് ദുര്വര്ത്തമാനം പറഞ്ഞവരും യഹോവ യുടെ മുമ്പാകെ ഒരു മഹാമാരി ബാധിച്ച് മരിച്ചു. എന്നാല് ഒറ്റുനോക്കാന് പോയവരി ല് നൂനിന്റെ പുത്രന് യോശുവായും യഫുന്നായുടെ മകന് കാലേബും മാത്രം മരിച്ചില്ല. യഹോവ അരുളിച്ചെയ്തു: 'എന്റെ ദാസന് മോശെ മരിച്ചു, നീയും ജനം മുഴുവനും ഇസ്റാഈല് സന്തതികള്ക്ക് ഞാന് വാഗ്ദാനം ചെയ്തിട്ടുള്ള ഭൂമിയായ കാനാനിലേ ക്ക് പോവുക, ഞാന് മോശെയുടെ കൂടെ എന്നപോലെ നിന്റെ കൂടെയും ഉണ്ടായിരി ക്കും, ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്നോടുകൂടെ ഉണ്ടായിരിക്കണം, അതില് എഴുതിയിരിക്കുന്നതൊക്കെയും പാലിക്കാന് ശ്രദ്ധിക്കണം, അതിനെക്കുറിച്ച് രാവും പകലും നീ ധ്യാനിക്കണം, അപ്പോള് നീ വിജയം വരിക്കുകതന്നെ ചെയ്യും, നീ ശക്തനും ധീരനു മായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും ഞാന് നിന്നോ ട് കല്പിക്കുന്നു'. മൂസാ മരണപ്പെട്ടതിന് ശേഷം യുശഇന്റെ നേതൃത്വത്തില് ഫലസ്തീന് ജയിച്ചടക്കിയതിന്റെ സംഭവവിവരണങ്ങള് പഴയനിയമത്തിലെ യോശുവ(ജോഷ്വ) എ ന്ന പുസ്തകത്തില് പ്രതിപാദിച്ചിട്ടുണ്ട്.
ഇന്ന് ലോകരില് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് അല്ലാഹുവിന്റെ കോ പവും ശാപവും വര്ഷിക്കപ്പെട്ടിട്ടുള്ള കപടവിശ്വാസികളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്ന്ന അവരുടെ അനുയായികളുമാണ്. മൂസായുടെ കാലത്തുള്ള ജൂതരെക്കാളും മദീനയില് പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ജൂതരെക്കാളും പിഴച്ചുപോയ, 25: 18 ല് പറഞ്ഞ ഈ കെട്ടജനതക്ക് ലോകര്ക്കെല്ലാമുള്ള നാഥന്റെ ന്യായപ്രമാണമായ അദ്ദിക്ര് അവഗണിച്ച് കുഫ്ര് വ്യവസ്ഥ നടപ്പിലാക്കാന് മുന്നേറുന്ന അവരു ടെ തെമ്മാടികളായ കപടവിശ്വാസികളാണ് ബോറന്മാരുടെ വീടായ നരകഗര്ത്തം ഹലാലാക്കി കൊടുക്കുന്നതെന്ന് 14: 28-29 ല് അവര് വായിച്ചിട്ടുണ്ട്. നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ വ്യക്തവും സ്പഷ്ടവും ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിലെ 1: 7; 2: 79 സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഇസ്ലാമിക ഗ്രന്ഥങ്ങളെന്ന പേരില് പുസ്തകങ്ങള് രചിച്ച് ജനങ്ങളെ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നവരാണ് ഫുജ്ജാറുകളായ അവര്. ആയിരം സമുദായങ്ങളില് പെട്ട ജീവികളില്വെച്ച് ഏറ്റവും ദു ഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ച ഇക്കൂട്ടര് തങ്ങളുടെ മുഖങ്ങളില് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് 25: 34 ല് അവര് വായിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണി ക്കാതെ ഉടമയായ നാഥനെ വിസ്മരിച്ചുകൊണ്ട് ജീവിക്കുന്ന 8: 22 ല് പറഞ്ഞ ഈ ദുഷ്ടജീവികളാണ് മനുഷ്യരില് നിന്നുള്ള നരകക്കുണ്ഠത്തിലേക്കുള്ള വിറകുകള് എന്ന് 2: 39; 9: 67-68; 15: 44; 18: 101; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര് വായിച്ചിട്ടുണ്ട്. അവര് വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഗ്രന്ഥം നല്കുകവഴി നാഥന് നിഷ്പക്ഷവാനായിരിക്കുന്നു. 2: 58, 89, 166-169 വിശദീകരണം നോക്കുക.