قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِي الْأَرْضِ ۚ فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ
അവന്‍ പറഞ്ഞു: നിശ്ചയം നാല്‍പത് വര്‍ഷക്കാലം ആ നാട് അവരുടെ മേല്‍ വിലക്കപ്പെട്ടിരിക്കുന്നു, അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാ യിരിക്കും, അപ്പോള്‍ ഈ തെമ്മാടികളായ ജനങ്ങളുടെമേല്‍ നീ ആശയറ്റ് ദു: ഖിക്കേണ്ടതില്ല.
മദീനയില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ മുമ്പിലുള്ള ജൂതരോട് അവരുടെ പൂര്‍വ്വികരുടെ ധിക്കാരനയവും അനുസരണക്കേടും ഉണര്‍ത്തിക്കൊണ്ട് മൂസായോട് അവര്‍ കാണിച്ചതുപോലെയുള്ള അനുസരണക്കേടും ധിക്കാരവും പ്രവാചകനോട് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ശിക്ഷ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. എന്നാല്‍ അവരില്‍ കുറച്ചുപേരൊഴികെ ബാക്കിയെല്ലാവരും അവരുടെ പിതാക്കളെപ്പോലെത്തന്നെ ധിക്കാരത്തിലും അനുസരണക്കേടിലും ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അങ്ങനെ ഭൂമിയില്‍ നാടില്ലാതെ അവര്‍ വീണ്ടും അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. എന്നാല്‍ 1948 ല്‍ അവര്‍ക്ക് ഇസ്റാഈല്‍ രാഷ്ട്രം ഉണ്ടായി. ഇന്ന് ലോകത്തിലെത്തന്നെ വന്‍ശക്തിയായ അമേരിക്കയെപ്പോലും നിയന്ത്രിക്കുന്നത് ഈ ജൂതരാഷ്ട്രമാണ്. പ്രവാചകന്‍റെ അനുയായികളെന്ന് പെരുമ്പറ കൊട്ടുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും ആത്മാവിനെ പരിഗണിക്കാത്തവരും ദേഹേച്ഛ പിന്‍പറ്റുന്നവരുമാണ്. 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ ജൂതരുടെയും ഇതര ജനവിഭാഗങ്ങളുടെയുമെല്ലാം കൈകള്‍ കൊണ്ട് ലോകത്തെവിടെയും നിന്ദ്യരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2: 6-7, 18; 3: 55-56, 112; 38: 8 വിശദീകരണം നോക്കുക.