حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَحِيمٌ
ശവം നിങ്ങളുടെ മേല് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു-രക്തവും പന്നിമാംസവും അല്ലാഹുവിന് വേണ്ടിയല്ലാതെ നീക്കി വെക്കപ്പെട്ടതും ശ്വാസംമുട്ടി ചത്തതും അടിച്ചുകൊന്നതും മുകളില്നിന്ന് താഴോട്ടുവീണ് ചത്തതും തമ്മില് കുത്തി ചത്തതും ഹിംസ്രജന്തുക്കള് തിന്നതും -ജീവന് പോകുന്നതിനുമുമ്പ് നിങ്ങള് അറുത്തതൊഴികെ, പ്രതിഷ്ഠകളുടെമേല് ബലിയര്പ്പിക്കപ്പെട്ടതും നിങ്ങള് അമ്പുകൊണ്ട് ഭാഗ്യം പരീക്ഷിച്ച് ഭാഗം വെച്ചതും, അതെല്ലാം നിങ്ങള്ക്ക് കാ പട്യമുളവാക്കുന്നതാകുന്നു, ഇന്നേ ദിനം കാഫിറുകളായവര് നിങ്ങളുടെ ദീ നിനെക്കുറിച്ച് തികച്ചും നിരാശരായിക്കഴിഞ്ഞിരിക്കുന്നു, അപ്പോള് നിങ്ങള് അവരെ ഭയപ്പെടരുത്, നിങ്ങള് എന്നെ ഭയപ്പെടുവിന്! ഇന്ന് നിങ്ങളുടെ ദീന് നിങ്ങള്ക്ക് ഞാന് സമ്പൂര്ണ്ണമാക്കിത്തരികയും എന്റെ അനുഗ്രഹങ്ങള് നിങ്ങളുടെമേല് ഞാന് പൂര്ത്തീകരിക്കുകയും നിങ്ങള്ക്ക് ദീനായി ഇസ്ലാമിനെ ഞാന് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു, അപ്പോള് ഇനി ആരെങ്കിലും അസഹ്യമായ വിശപ്പിനാല് നിര്ബന്ധിതനായിക്കൊണ്ട് പാപം ചെയ്യുന്നതിനുള്ള ആഗ്രഹമില്ലാതെ ഇവയില് ഏതെങ്കിലുമൊന്ന് ഭക്ഷിക്കാനിടയായാല് അപ്പോള് നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.
ഏതെങ്കിലും ഒരു ആപത്തില് പെട്ട് ജീവന് പോയ മൃഗങ്ങളെ ഭക്ഷിക്കാന് പാടില്ല, എന്നാല് പ്രസ്തുത ആപത്തിന് ഇരയായിട്ടും ജീവന്റെ ലക്ഷണം കാണുകയും അറുക്കു കയും ചെയ്താല് ഭക്ഷിക്കാവുന്നതാണ്. ജീവികളുടെ മാംസം അനുവദനീയമാകണമെ ങ്കില് അവയെ അറുത്ത് രക്തം ഒഴുക്കിക്കളയണമെന്ന് സാരം. കഴുത്ത് ഞെരിച്ചോ അ ടിച്ചോ മറ്റുരൂപത്തിലോ ജീവന് പോകുന്നതുകൊണ്ടുള്ള ദോഷം രക്തം മുഴുവന് ശ രീരത്തില് കെട്ടിക്കിടന്ന് മാംസത്തില് കലരുമെന്നുള്ളതാണ്. അറുക്കുമ്പോള് ശരീര ത്തിന് തലച്ചോറുമായുള്ള ബന്ധം കുറേ സമയത്തേക്ക് അവശേഷിക്കുന്നതിനാല് നാ ഡിഞരമ്പുകളിലെ രക്തം വാര്ന്ന് മാംസം രക്തത്തില്നിന്ന് നല്ലപോലെ ശുദ്ധമായിത്തീരുന്നതാണ്. രക്തം നിഷിദ്ധമാണെന്ന് പറഞ്ഞതിനാല് മാംസം അനുവദനീയമാ കണമെങ്കില് അത് ഒഴുകുന്ന രക്തത്തില് നിന്ന് നല്ലപോലെ വേര്തിരിയേണ്ടതാണ്. 6: 146 ല് ഒഴുകുന്ന രക്തമാണ് നിഷിദ്ധമാക്കപ്പെട്ട പട്ടികയില് പറഞ്ഞിട്ടുള്ളത്.
'പ്രതിഷ്ഠകളുടെ മേല് ബലിയര്പ്പിക്കപ്പെട്ടത്' എന്ന് പറഞ്ഞാല് അല്ലാഹു അ ല്ലാത്തവര്ക്ക് നേര്ച്ചവഴിപാടുകള് അര്പ്പിക്കുന്നതിന് വേണ്ടി പ്രത്യേകം നിശ്ചയിക്ക പ്പെട്ട സ്ഥലങ്ങളില് വെച്ച് ബലിയറുക്കപ്പെട്ടത് എന്നാണ്-അവിടെ കല്ലിന്റെയോ മറ്റോ വിഗ്രഹം ഉണ്ടായിരിക്കട്ടെ ഇല്ലാതിരിക്കട്ടെ. ഇനി പ്രതിഷ്ഠകളിലല്ലാതെ മൃഗങ്ങ ളെയോ മറ്റു ഭക്ഷണസാധനങ്ങളോ നേര്ച്ചയായിക്കൊണ്ടും വഴിപാടായിക്കൊണ്ടും നീക്കിവെക്കുന്നതും നിഷിദ്ധമാണെന്നാണ് 'അല്ലാഹുവിന് വേണ്ടിയല്ലാതെ നേര്ച്ച യായി നീക്കിവെക്കപ്പെട്ടത്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 'അമ്പുകൊണ്ട് ഭാഗ്യം പരീക്ഷിക്കുക' എന്ന് പറഞ്ഞത്, സാധനങ്ങള് ഭാഗിച്ചെടുക്കുന്നതിനും നന്മതിന്മകള് വേര്തിരിച്ചറിയുന്നതിനും ഭാവികാര്യങ്ങളുടെ ഗുണദോഷങ്ങള് അറിയുന്ന തിനും മറ്റും അമ്പുകളില് വിവിധ നമ്പറുകള് അല്ലെങ്കില് അടയാളങ്ങള് രേഖപ്പെ ടുത്തി നറുക്കിട്ടിരുന്ന മക്കാമുശ്രിക്കുകള്ക്കിടയിലുണ്ടായിരുന്ന സമ്പ്രദായത്തെക്കുറിച്ചാണ്. 5: 90-91 ല്, കള്ള്, ചൂതാട്ടം, അല്ലാഹു അല്ലാത്തവരുടെമേല് നേര്ച്ച വഴിപാടുകള് അര്പ്പിക്കല്, അമ്പുകള്കൊണ്ട് നറുക്കിട്ടെടുക്കല് തുടങ്ങിയവയെല്ലാം പിശാചിന്റെ മാലിന്യങ്ങളില് പെട്ടതാണ്, അതുകൊണ്ട് വിശ്വാസികളേ, നിങ്ങള് അ വനെ വര്ജ്ജിക്കുക എന്ന് കല്പിച്ചിട്ടുണ്ട്. പ്രകൃതിമതമായ ഇസ്ലാം മൊത്തം മനു ഷ്യര്ക്കുള്ളതായതിനാല് അറുക്കപ്പെടാത്ത മാംസം വിശ്വാസികള്ക്ക് മാത്രമല്ല, മറ്റുള്ളവര്ക്ക് നല്കുന്നതും നിഷിദ്ധവും കാപട്യമുളവാക്കുന്നതുമാണ്.
'ഇന്ന് നിങ്ങളുടെ ദീന് നിങ്ങള്ക്ക് ഞാന് സമ്പൂര്ണ്ണമാക്കിത്തരികയും എന്റെ അനുഗ്രഹങ്ങള് നിങ്ങളുടെമേല് ഞാന് പൂര്ത്തീകരിക്കുകയും നിങ്ങള്ക്ക് ദീനായി ഇസ്ലാമിനെ ഞാന് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' എന്ന ഈ സൂക്തഭാഗം അവതരിപ്പിച്ച ഹിജ്റ 10-ാം വര്ഷം പ്രവാചകന്റെ വിടവാങ്ങല് ഹജ്ജ് ദിനത്തെയാണ് 'ഇന്നേ ദിനം' കൊണ്ട് സൂചിപ്പിക്കുന്നത്. അതോടുകൂടിയാണ് ആദം നബി മുതല് അ ന്ത്യനാള് വരെയുള്ള സൃഷ്ടികള്ക്ക് അല്ലാഹു തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥയാ യ ഇസ്ലാം പൂര്ത്തിയാക്കിയത്. പ്രവാചകന്റെ വിടവാങ്ങല് ഹജ്ജ് ദിനത്തില് പൂര്ത്തി യാക്കിയ ഇസ്ലാം ക്രമേണ പിരിയുടഞ്ഞുതുടങ്ങി. പ്രവാചകനുശേഷം മുപ്പതുവര്ഷം കഴിഞ്ഞാല് ഭിന്നിപ്പ് വരുമെന്ന് നാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥം വാ യിക്കുന്ന ഫാജിര്, മുനാഫിഖ്, മുഅ്മിന് എന്നീ മൂന്നുവിഭാഗമുണ്ടാകുമെന്നും അവരില് വിശ്വാസിക്ക് (മുഅ്മിന്) മാത്രമേ ഗ്രന്ഥം കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ എന്നും, അ വസാനനാളില് ഒരുവിഭാഗം ജനത വരുന്നതാണ്, അവര് ഗ്രന്ഥം പാരായണം ചെയ്യും, പക്ഷേ അത് തൊണ്ടക്കുഴിക്ക് താഴെ ഇറങ്ങുകയില്ല (ഹൃദയത്തില് എത്തുകയില്ല), അവര് അതുമുഖേന വില്ലില് നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില് ദീനില് നിന്നും തെറിച്ചുപോകുന്നതാണെന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചി ട്ടുണ്ട്. പരിശുദ്ധവും അനുവദനീയവും നിഷിദ്ധവുമായ ഭക്ഷണവിഭവങ്ങള് വേര്തിരി ച്ചറിയാനുള്ള മാനദണ്ഡമായ അദ്ദിക്ര് ഉപയോഗപ്പെടുത്താത്തതിനാല് ഇന്നത്തെ ഫുജ്ജാറുകളെല്ലാം നിഷിദ്ധമായ ഭക്ഷണവിഭവങ്ങള് ഭക്ഷിക്കുന്നവരും അതുവഴി കാപട്യത്തിലും അധര്മ്മത്തിലും ആണ്ടിറങ്ങിയവരുമാണ്. ഇതര ജനവിഭാഗങ്ങള് ഇവരുടെ ദുഷിച്ച ജീവിതരീതി കണ്ട് ഗ്രന്ഥത്തെയും ഇസ്ലാമിനെയും പുച്ഛിച്ച് തള്ളുന്നുവെങ്കില് അതിന്റെ പാപഭാരം വഹിക്കേണ്ടിവരിക ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന യഥാര്ത്ഥ കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമാ യ അവര് തന്നെയാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര് സര്വ സ്വം നാഥന് സമര്പ്പിച്ച് ജീവിക്കുന്നവര്ക്ക് (മുസ്ലിംകള്ക്ക്) സന്മാര്ഗവും കാരുണ്യവും ശുഭവാര്ത്താദായകവുമാണെന്ന് 16: 89 ല് പറഞ്ഞിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത, 29 കള്ളവാദികളെ പിന്പറ്റുന്ന ഫുജ്ജാറുകളെല്ലാം തന്നെ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര് കാഫിറുകള് തന്നെയായിരുന്നു എന്ന് സാ ക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞത് അവര് വായിച്ചിട്ടുണ്ട്. 1: 7; 4: 150-151; 6: 26 വിശദീകരണം നോക്കുക.