إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
നിശ്ചയം അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും യുദ്ധത്തിലേര്‍പ്പെടു കയും ഭൂമിയില്‍ നാശമുണ്ടാക്കുന്നതിനുവേണ്ടി ഓടിനടക്കുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ വധിക്കപ്പെടുകയോ അല്ലെങ്കില്‍ അവര്‍ ക്രൂശിക്ക പ്പെടുകയോ അല്ലെങ്കില്‍ അവരുടെ കൈകളും അവരുടെ കാലുകളും വിപരീതമായി മുറിക്കപ്പെടുകയോ അല്ലെങ്കില്‍ അവര്‍ ഭൂമിയില്‍ നിന്ന് നാടുകടത്ത പ്പെടുകയോ ആകുന്നു, അത് അവര്‍ക്ക് ഇഹത്തിലുള്ള നിന്ദ്യതയാണ്, പര ത്തില്‍ അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമാണുള്ളത്.
പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരുടെ സ്വഭാവങ്ങളെല്ലാം ഇന്നുള്ളത് പ്ര വാചകന്‍റെ ജനതയില്‍ പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്. അല്ലാഹുവിന്‍റെ ശത്രുക്കളായ അ വര്‍ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ മാനുഷിക ഐക്യം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പ്രസ്തുത ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവര്‍ കള്ളവാദികളും കപട വിശ്വാസികളും എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ ഗ്രന്ഥങ്ങളാണ് പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവര്‍ വര്‍ഗ്ഗീയത, ദേശീയത, വംശീയത, തീവ്രവാദം, രക്തം ചിന്തല്‍, സ്വജന പക്ഷപാതം, സ്വാ ര്‍ത്ഥത തുടങ്ങിയ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. അ തുവഴി അവര്‍ കാഫിറായ മസീഹുദ്ദജ്ജാലിനെയും അന്ത്യദിനത്തെയും സ്വാഗതം ചെയ്തുകൊണ്ടിരിക്കുകയാണ്. 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ദുഷ്ട ജീവികളായ ഇക്കൂട്ടര്‍ക്ക് 2: 85 ല്‍ വിവരിച്ച പ്രകാരം ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സൂക്തത്തിന്‍റെയും 4: 91; 9: 5, 123; 33: 60-61 സൂക്തങ്ങളുടെയും കല്‍പന വിശ്വാസികളുടെ ഒരു സംഘമുണ്ടാ കുമ്പോള്‍ മാത്രമാണ് നടപ്പിലാക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് വിശ്വാസികളുടെ ഒ രു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ ഈസാ രണ്ടാമത് വന്നശേഷം അ ന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവഭാഗങ്ങളാ ലാണ് ഇത് നടപ്പിലാക്കപ്പെടുക. അങ്ങനെ ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ ആയിരുന്നില്ല, മറിച്ച് അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് അവര്‍ സമ്മതിക്കുക. ഇ ന്ന് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205- 206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62, 174-175; 3: 21-22, 108; 4: 47, 146 വിശദീകരണം നോക്കുക.