( അൽ മാഇദ ) 5 : 36

إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ

നിശ്ചയം കാഫിറുകളായവര്‍, അവര്‍ക്ക് ഭൂമിയിലുള്ള സമ്പത്തുമുഴുവനും അതോടൊപ്പം അത്ര വേറെയും അവരുടെ അധീനത്തിലുണ്ടായി, എന്നിട്ട് അ തുകൊണ്ട് പകരം നല്‍കി അന്ത്യനാളിലെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതിയാല്‍ അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.

പ്രപഞ്ചത്തിലുള്ള സര്‍വ്വചരാചരങ്ങള്‍ക്കും അല്ലാഹുവിനെ വാഴ്ത്തുന്നതിനും കീര്‍ത്തനം ചെയ്യുന്നതിനും സഹായകമാവും വിധം പ്രപഞ്ചത്തെ അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്നവ രും തള്ളിപ്പറയുന്നവരുമാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറു കള്‍. എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തപ്പെടുന്ന ദിനത്തില്‍ ഭ്രാ ന്തന്മാരായ അവരുടെ കര്‍മ്മരേഖയില്‍ നന്മയൊന്നും ഉണ്ടായിരിക്കുകയില്ല. മറിച്ച്, പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരമാണ് ഉണ്ടാവുക. 3: 90-91; 4: 56; 7: 37 വിശദീകരണം നോക്കുക.