( അൽ മാഇദ ) 5 : 38

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

കളവ് നടത്തിയ പുരുഷനാകട്ടെ, കളവ് നടത്തിയ സ്ത്രീയാവട്ടെ, അപ്പോള്‍ നിങ്ങള്‍ അവരുടെ ഇരുവരുടെയും കൈ മുറിക്കുക, അവര്‍ ഇരുവരും സമ്പാദി ച്ചതിന്‍റെ പ്രതിഫലമായിക്കൊണ്ടും അവര്‍ ഇരുവര്‍ക്കും അല്ലാഹുവില്‍നിന്നു ള്ള ഗുണപാഠമായിക്കൊണ്ടും, അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയുമാണ്. 

വിശ്വാസികളുടെ സംഘം ഉള്ളപ്പോള്‍ മാത്രമാണ് വധത്തിന് പ്രതിക്രിയ നടപ്പാക്കലും കളവ് നടത്തിയാല്‍ കൈ മുറിക്കലും നിര്‍ബന്ധിച്ച് മദ്യവര്‍ജ്ജനം നടപ്പിലാക്കലും വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പിലാക്കലുമെല്ലാം കല്‍പിക്കപ്പെട്ടിട്ടുള്ളത്. 2: 62 ല്‍ വിവരിച്ച പ്രകാരം ഇന്ന് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ച് മനുഷ്യര്‍ക്ക് ദേശമോ വംശമോ ലിംഗമോ മാതാപിതാക്കളെയോ മക്കളെയോ കാലഘട്ടമോ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് പഠിപ്പിച്ച് മാനുഷിക ഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യുന്നതിനും നമസ്കരിക്കുന്നതിനും സൗകര്യം ചെയ്തുകൊടുക്കുന്നതിനുവേണ്ടി പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. 3: 138; 4: 15-16 വിശദീകരണം നോക്കുക.