( അൽ മാഇദ ) 5 : 37

يُرِيدُونَ أَنْ يَخْرُجُوا مِنَ النَّارِ وَمَا هُمْ بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُقِيمٌ

അവര്‍ ആ നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കൊതിച്ചുകൊണ്ടിരിക്കും, എന്നാല്‍ അവര്‍ അതില്‍ നിന്ന് പുറത്തുകടക്കുകയില്ല, അവര്‍ക്ക് സ്ഥായിയാ യ ശിക്ഷയുമാണുള്ളത്.

കപടവിശ്വാസികളോ, അവര്‍ നരകത്തില്‍ ആപതിക്കുക തന്നെ ചെയ്യും, ഓരോ പ്രാവശ്യവും ആ നരകത്തില്‍നിന്ന് പുറത്തുവരാന്‍ ഉദ്ദേശിക്കുമ്പോഴും അവര്‍ അതി ലേക്കുതന്നെ തിരിച്ചുവിടപ്പെടുന്നതാണ്, നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകശിക്ഷ രുചിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യുമെന്ന് 32: 20 ല്‍ മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 9: 68 ല്‍, തെമ്മാടികളും കപടവിശ്വാസികളുമായ പുരുഷ ന്‍മാരോടും സ്ത്രീകളോടും നിഷേധത്തിനുമേല്‍ നിഷേധം കൈകൊള്ളുന്ന കുഫ് ഫാറുകളോടും അല്ലാഹു നരകകുണ്ഠത്തിലെ തീ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്നും അവര്‍ അതില്‍ നിത്യവാസികളാണ്, അവര്‍ക്ക് അതുതന്നെ മതി, അവരെ അല്ലാഹു ശപിച്ചിരിക്കുന്നു, അവര്‍ക്ക് സ്ഥായിയായ ശിക്ഷയുമാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 4: 136-140, 145; 22: 19-22 വിശദീകരണം നോക്കുക.