( അൽ മാഇദ ) 5 : 39

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَحِيمٌ

എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനുശേഷം പശ്ചാത്തപിച്ച് മടങ്ങുകയും സ്വയം നന്നാവുകയും ചെയ്താല്‍, അപ്പോള്‍ നിശ്ചയം അല്ലാഹു അവന്‍റെമേ ല്‍ മടങ്ങുന്നതാണ്, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്.

3: 190-191 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്തുന്ന വിശ്വാസി നാഥനെ സദാ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവനാണ്. 3: 101-102 ല്‍ വിവരിച്ച പ്രകാരം അവന്‍ തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ചരിക്കുന്നവനാണ്. 4: 118 ല്‍ വിവരി ച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുകവഴി നാഥനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമായ ഭ്രാന്തന്മാരായ അവര്‍ 2: 254 ല്‍ വിവരിച്ച പ്രകാരം കാഫിറുകളും അക്രമികളും ലക്ഷ്യബോധ്യമില്ലാതെ നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 159-161; 4: 17-18, 48 വിശദീകരണം നോക്കുക.