يَا أَيُّهَا الرَّسُولُ لَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الَّذِينَ قَالُوا آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِنْ قُلُوبُهُمْ ۛ وَمِنَ الَّذِينَ هَادُوا ۛ سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ الْكَلِمَ مِنْ بَعْدِ مَوَاضِعِهِ ۖ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِنْ لَمْ تُؤْتَوْهُ فَاحْذَرُوا ۚ وَمَنْ يُرِدِ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ الَّذِينَ لَمْ يُرِدِ اللَّهُ أَنْ يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِي الدُّنْيَا خِزْيٌ ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
ഓ പ്രവാചകാ! തങ്ങളുടെ വായകൊണ്ട് ഞങ്ങള്‍ വിശ്വസിച്ചു എന്നുപറയുകയും ഹൃദയം കൊണ്ട് വിശ്വസിച്ചിട്ടില്ലാത്തവരുമായ നിഷേധത്തിന്‍റെ വഴിയില്‍ സദാ ഓടിനടക്കുന്നവരായവരുടെയും ജൂതരായിത്തീര്‍ന്നവരുടെയും പ്രവര്‍ ത്തനങ്ങള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല, അവര്‍ കളവിനുവേണ്ടി കേള്‍ക്കുന്ന വരും നിന്നിലേക്ക് വരാത്ത മറ്റൊരു ജനതക്കുവേണ്ടി കേള്‍ക്കുന്നവരുമാകു ന്നു, അവര്‍ വേദവചനങ്ങളെ അതിന്‍റെ ശരിയായ സ്ഥാനം മനസ്സിലായിട്ടും സാക്ഷാല്‍ ആശയത്തില്‍ നിന്ന് മാറ്റിമറിക്കുന്നവരുമാകുന്നു; അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നവരുമാണ്: നിങ്ങള്‍ക്ക് ഇതാണ് നല്‍കപ്പെട്ടതെങ്കില്‍ അപ്പോ ള്‍ നിങ്ങള്‍ അത് സ്വീകരിക്കുക, നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത് അതല്ലാത്തതാ ണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുവിന്‍, അല്ലാഹു ആരെയെങ്കിലും തന്‍റെ പരീക്ഷണത്തിലകപ്പെടുത്താന്‍ ഉദ്ദേശിച്ചാല്‍ അപ്പോ ള്‍ അവനുവേണ്ടി അല്ലാഹുവില്‍നിന്ന് നിനക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ല തന്നെ, അക്കൂട്ടരാകുന്നു തങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരായവര്‍, അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയാണുള്ളത്, അവര്‍ ക്ക് പരത്തില്‍ വമ്പിച്ച ശിക്ഷയുമാണുള്ളത്.
ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് നാഥന്‍ തൃപ്തിപ്പെട്ട ഏക ജീ വിത വ്യവസ്ഥയാണ് പ്രകൃതി ജീവിത വ്യവസ്ഥയായ ഇസ്ലാം. 3: 19 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥയാണ് അത്. മുന്‍ പ്രവാചകന്മാരുടെ ജനതയിലുള്ള അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ 22: 78; 33: 35 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സര്‍വസ്വം സമര്‍പ്പിച്ചവര്‍-മുസ്ലിംകള്‍-എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എ ല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 ഉം 4: 118 ല്‍ വിവരിച്ച പ്രകാ രം പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരും പ്രവാചകന്മാരെ ദൈവവും ദൈവപുത്രന്മാരുമാ യി സങ്കല്‍പിച്ച് നാഥനെ വിസ്മരിച്ച് ജീവിക്കുന്നവരുമാവുകയാണുണ്ടായത്. 59: 11-12 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരും കപടവിശ്വാസികളും പരസ്പരം യോജിച്ച് ഇസ്ലാമിനും പ്രവാചകനും എതിരായി തന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു.
3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടയുകയും ഗ്രന്ഥം വായിക്കുന്നവര്‍ കപടവിശ്വാസികളായ കാഫിറുകള്‍, മുശ്രിക്കുകളായ കാഫിറുകള്‍, വിശ്വാസികള്‍ എന്നിങ്ങനെ 3 വിഭാഗങ്ങളായി മാ റുകയുമുണ്ടായി. എല്ലാ 1000 ത്തിലും 999 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളാണെന്ന് 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. 1000 ത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ സത്യപ്പെടുത്തി 83: 7 ല്‍ പറ ഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറ ഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. വായകൊണ്ട് ഞങ്ങള്‍ മുസ്ലിംക ളാണ്, ഞങ്ങള്‍ സ്വര്‍ഗത്തിലേക്കുള്ളവരാണ് എന്നെല്ലാം വാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും സര്‍വ സ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാ ര്‍ത്താദായകവുമായ 16: 89 ല്‍ പറഞ്ഞ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 48: 6 ല്‍ വിവരിച്ച പ്രകാരം നാവുകൊണ്ട് അല്ലാഹ്, അല്ലാഹ് എന്ന് പറയുന്ന ഇവര്‍ ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിയവരായതുകൊണ്ട് അല്ലാഹുവിന്‍റെ കോ പവും ശാപവും വര്‍ഷിച്ചിട്ടുള്ളവരും നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്.
അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല ഫുജ്ജാറുകളായ ഇക്കൂട്ടരെ ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത ദുഷ്ടജീവികള്‍ എന്ന് 8: 22 ല്‍ വിശേഷിപ്പിച്ചത്. മറിച്ച് അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാ റാകാത്ത ബധിരരും അത് കാണാന്‍ തയ്യാറാകാത്ത അന്ധരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായതുകൊണ്ടാണ്. 2: 20, 186 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇക്കൂട്ടരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുകയോ അവരില്‍ നിന്ന് ക ര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ലെന്ന് മാത്രമല്ല, 25: 65-66 ല്‍ വിവരിച്ച പ്രകാരം അ വര്‍ ഇവിടെ ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക. 1: 7; 2: 165-167; 3: 78; 7: 40 വിശദീകരണം നോക്കുക.