( അൽ മാഇദ ) 5 : 42

سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ ۚ فَإِنْ جَاءُوكَ فَاحْكُمْ بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِنْ تُعْرِضْ عَنْهُمْ فَلَنْ يَضُرُّوكَ شَيْئًا ۖ وَإِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

അവര്‍ കളവിനുവേണ്ടി കേള്‍ക്കുന്ന, നിഷിദ്ധമുതല്‍ തിന്നുന്നവരാണ്, അ പ്പോള്‍ അവര്‍ നിന്‍റെയടുത്ത് വരികയാണെങ്കില്‍ അപ്പോള്‍ നീ അവര്‍ക്കിടയി ല്‍ വിധികല്‍പിക്കുക, അല്ലെങ്കില്‍ അവരെത്തൊട്ട് നീ അവഗണിക്കുക, അവരെ ത്തൊട്ട് നീ അവഗണിക്കുകയാണെങ്കിലോ, അപ്പോള്‍ അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല തന്നെ, എന്നാല്‍ നീ വിധി കല്‍പിക്കുകയാണെ ങ്കിലോ, അപ്പോള്‍ നീ അവര്‍ക്കിടയില്‍ നീതികൊണ്ട് വിധികല്‍പിക്കുക, നി ശ്ചയം അല്ലാഹു നീതികൊണ്ട് വിധി കല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നവന്‍ ത ന്നെയാണ്.

9: 34 ല്‍, വിശ്വാസികളെ വിളിച്ച്, 'നിശ്ചയം പണ്ഡിതപുരോഹിതന്മാര്‍ അധികപേരും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റിനെത്തൊട്ട് തടയുകയും ചെയ്യുമെന്ന്' പറഞ്ഞത് ഇന്ന് അക്ഷരംപ്രതി നടപ്പിലായിരിക്കുകയാണ്. ഇന്ന് 25: 33 ല്‍ പറഞ്ഞ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ പരിഗണിക്കാതെ ജീവനായ അര്‍ത്ഥം മാത്രം എടുത്ത് യഥാര്‍ത്ഥ ആശയത്തില്‍ നിന്ന് മാറ്റിമറക്കുന്നവരാണ് ഇത്തരം മനുഷ്യപ്പിശാചുക്കളായ പണ്ഡിത പുരോഹിതന്മാര്‍. അവര്‍ അവരുടെ അനുയായികളെ അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സിലേക്ക് പറഞ്ഞയക്കുന്നത് അവരിലൂടെ അത് കേട്ട് മനസ്സിലാക്കി പിന്‍പറ്റുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അതിനെ വളച്ചൊടിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നതിനാണ്. അപ്പോള്‍ വിശ്വാസികള്‍ ഫുര്‍ഖാനും ത്രാസ്സുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരെ തിരിച്ചറിഞ്ഞ് വെടിയേണ്ടതും അവരോട് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യേണ്ടതും സാധാരണക്കാര്‍ക്ക് അവരുടെ തനിനിറം വെളിവാക്കികൊടുക്കേണ്ടതുമാണ്. വിശ്വാസികള്‍ ഏതൊരു വിഷയത്തില്‍ ആര്‍ക്കിടയില്‍ വിധി കല്‍പിക്കുകയാണെങ്കിലും നീതിയായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. 2: 110; 4: 1, 155-156; 5: 8, 105 വിശദീകരണം നോക്കുക.