وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ
നാം അവരുടെ കാല്‍പാടുകളിലായി മര്‍യമിന്‍റെ പുത്രന്‍ ഈസായെ നിയോഗിക്കുകയുമുണ്ടായി, അവന്‍ തൗറാത്തില്‍ നിന്ന് തന്‍റെ മുമ്പിലുള്ളതിനെ സ ത്യപ്പെടുത്തുന്നവനായിരുന്നു, അവന് നാം ഇഞ്ചീല്‍ നല്‍കുകയുമുണ്ടായി, അതില്‍ സന്‍മാര്‍ഗവും പ്രകാശവുമുണ്ട്, അത് തൗറാത്തില്‍നിന്ന് അതിന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതും സൂക്ഷ്മാലുക്കള്‍ക്ക് സന്‍മാര്‍ഗവും സദുപദേശവും തന്നെയുമാണ്.
ഇസ്റാഈല്‍ സന്തതികളിലേക്കാണ് ഈസായെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത് എന്ന് 3: 49 ല്‍ പറഞ്ഞിട്ടുണ്ട്. ഈസാ തന്‍റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിരുന്നു. തൗറാത്തിനെപ്പോലെത്തന്നെ സന്മാര്‍ഗ്ഗവും പ്രകാശവുമായ ഇഞ്ചീല്‍ ഈസാക്ക് നല്‍കുകയുമുണ്ടായി. അതും സൂക്ഷ്മാലുക്കള്‍ക്ക് സദുപദേശവും സന്മാര്‍ഗ്ഗവുമാണ്. 15: 9 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തതും, 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അജയ്യഗ്രന്ഥവുമായ അദ്ദിക്റാണ് മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സദുപദേശവും കാരുണ്യവുമായ ഗ്രന്ഥം. 4: 1 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ മാത്രമാണ് നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുക. ഫുജ്ജാറുകള്‍ ജീവിതലക്ഷ്യമില്ലാത്തവരായതിനാല്‍ 7: 179; 15: 44; 48: 6 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചിന്‍റെ വീടായ നരകക്കുണത്തിലേക്ക് പോകാനുള്ളവരാണ്. 2: 2, 136; 3: 7-10; 138; 10: 57-58 വിശദീകരണം നോക്കുക.