( അൽ മാഇദ ) 5 : 45

وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ

നാം അവരുടെ മേല്‍ അതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്, നിശ്ചയം ആത്മാവി ന് പകരം ആത്മാവ് തന്നെ, കണ്ണിന് പകരം കണ്ണ് തന്നെ, മൂക്കിന് പകരം മൂക്ക് തന്നെ, ചെവിക്ക് പകരം ചെവി തന്നെ, പല്ലിന് പകരം പല്ല് തന്നെ, എല്ലാ മുറിവുകള്‍ക്കും തത്തുല്യമായ പ്രതിക്രിയയും, എന്നാല്‍ ആരെങ്കിലും പ്രതിക്രിയ വിട്ടുകൊടുക്കുകയാണെങ്കില്‍ അപ്പോള്‍ അതിന് തക്കതായ പ്രായശ്ചിത്ത മുണ്ട്, ആരാണോ അല്ലാഹു അവതരിപ്പിച്ച ഒന്നുകൊണ്ട് വിധികല്‍പിക്കാത്തത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു അക്രമികള്‍.

2: 178-179 ല്‍ വിവരിച്ച പ്രകാരം നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടച്ച് നീക്കാനും മ നുഷ്യരുടെ ഐക്യവും സമാധാനവും നടപ്പിലാകാനും പ്രപഞ്ചനാഥന്‍റെ വിധിവിലക്കു കളടങ്ങിയ അദ്ദിക്ര്‍ വ്യക്തികളും കുടുംബവും സമൂഹവും ഉപയോഗപ്പെടുത്തുകതന്നെ വേണം. 10: 108 ല്‍ വിവരിച്ച പ്രകാരം പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ആരാണോ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നത്, അത് അവന് വേണ്ടിത്തന്നെയാണ്. അതിനെത്തൊട്ട് വഴികേടിലായത് ആരാണോ, അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ്; പ്രവാചകനോ വിശ്വാസിയോ ആരുടെയും സൂക്ഷിപ്പുകാരനോ കൈകാര്യകര്‍ത്താ വോ അല്ല. അദ്ദിക്റാണ് നാഥന്‍റെ ഗ്രന്ഥമെന്ന് അറിഞ്ഞുകൊണ്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ ആത്മാവിനോട് അക്രമം കാണിച്ചവരാണെന്ന് 35: 32 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 

'ആരെങ്കിലും പ്രതിക്രിയ വിട്ടുകൊടുക്കുകയാണെങ്കില്‍ അപ്പോള്‍ അതിന് ത ക്കതായ പ്രായശ്ചിത്തമുണ്ട്' എന്നതിന്‍റെ വിവക്ഷ, പ്രതിക്രിയ സ്വദഖയായി വിട്ടുകൊടുത്താല്‍ വിട്ടുകൊടുക്കപ്പെട്ടവന്‍ വിട്ടുകൊടുത്തവന് പ്രായശ്ചിത്തം നല്‍കണമെന്നാണ്. അബദ്ധങ്ങളും തെറ്റുകളും സൃഷ്ടികളില്‍ നിന്നും എപ്പോഴും സംഭവിക്കാനിടയുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ടും അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ടും ആരെങ്കിലും സദുദ്ദേശത്തോടെ പ്രതിക്രിയ ചെയ്യാതിരിക്കുകയാണെങ്കില്‍ അതുവഴി അവന്‍റെ അനേകം തെറ്റുകള്‍ മാ യ്ച്ച് കളയപ്പെടുമെന്നാണ് മറ്റൊരാശയം. വല്ലവന്‍റെയും ശരീരത്തില്‍ ഒരു മുറിവ്പറ്റി, അത് സ്വദഖയായി വിട്ടുകൊടുത്താല്‍ അതിന്‍റെ ഉദ്ദേശ്യവും തോതുമനുസരി ച്ച് അവന്‍റെ തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് അക്രമികള്‍. 2: 254; 4: 92; 9: 23 വിശദീകരണം നോക്കുക.