وَلْيَحْكُمْ أَهْلُ الْإِنْجِيلِ بِمَا أَنْزَلَ اللَّهُ فِيهِ ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ
ഇഞ്ചീലിന്‍റെ ആളുകള്‍ അതില്‍ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധിക ല്‍പിക്കുകയും ചെയ്യട്ടെ, ആരാണോ അല്ലാഹു ഇറക്കിയതുകൊണ്ട് വിധിക ല്‍പിക്കാത്തത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികള്‍.
അദ്ദിക്ര്‍ മൂടിവെച്ച് നന്മ വിരോധിക്കുകയും തിന്മ കല്‍പിക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ തന്നെയാണ് തെമ്മാടികളെന്ന് 9: 67 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചിട്ടുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്പിക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായികളും തന്നെയാണ് തെമ്മാടികള്‍. അറബി ഖുര്‍ആന്‍ വായിക്കാത്തവരും കേള്‍ക്കാത്തവരുമല്ല നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍, മറിച്ച് ദിക്രീ-അദ്ദിക്ര്‍-എന്ന ഗ്രന്ഥം വായിക്കാന്‍ തയ്യാറാകാത്തവരും കേള്‍ക്കാന്‍ തയ്യാറാകാത്തവരുമാണ് എന്നാണ് 18: 100-101 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം ഫുജ്ജാറുകള്‍ 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരും നരകത്തിന്റെ വിറകുക ളുമാണ്. 2: 26-27, 99; 3: 81-82; 9: 80 വിശദീകരണം നോക്കുക.