( അൽ മാഇദ ) 5 : 48

وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ

നാം നിന്നിലേക്ക് ഗ്രന്ഥം സത്യത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്, അത് ഗ്രന്ഥത്തില്‍ നിന്ന് അതിന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതും അതിന്‍റെ മേല്‍ കാത്തുസൂക്ഷിക്കുന്നതുമാണ്, അപ്പോള്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു ഇറക്കിയതുകൊണ്ട് വിധികല്‍പ്പിക്കുക, നിനക്ക് സത്യത്തില്‍ നി ന്നുള്ളത് വന്നുകിട്ടിക്കഴിഞ്ഞിരിക്കെ നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയുമരുത്, നാം നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമാര്‍ഗവും ലക്ഷ്യമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങ ളെയെല്ലാം ഒറ്റ സമുദായമാക്കുമായിരുന്നു, എന്നാല്‍ നിങ്ങള്‍ക്ക് നല്‍കിയ തില്‍ നിങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്, അപ്പോള്‍ നിങ്ങള്‍ നന്മക ളിലേക്ക് മുന്‍കടക്കുന്നവരാവുക, നിങ്ങള്‍ എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്, അപ്പോള്‍ ഏതൊന്നിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്നത് അതിനെക്കുറിച്ച് അവന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതുമാണ്.

എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്റാണ്. അത് നാഥന്‍റെ ത്രികാലജ്ഞാനവും നാഥന്‍ തൃപ്തിപ്പെട്ട ജീവിതരീതിയുമാണ്. 59: 23 ല്‍ പ്രപഞ്ചനാഥനെ മുഹൈമിന്‍ -കാത്തുസൂക്ഷിക്കുന്നവന്‍ എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ സൂക്തത്തില്‍ അവന്‍റെ ഗ്രന്ഥത്തെയാണ് മുഹൈമിന്‍ -കാത്തുസൂക്ഷിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളത്. അഥവാ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് അദ്ദിക്ര്‍ എന്നതുപോലെ അത് രൂപപ്പെട്ടതോടുകൂടി അതിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ഏതൊരാളെയും അത് എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 1: 5; 4: 68; 6: 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ തന്നെയാണ് എല്ലാ കാലത്തും പ്രപഞ്ചനാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സ്വര്‍ഗത്തിലേക്കുള്ള ഏകമാര്‍ഗം. അപ്പോള്‍ അറിവില്ലാത്ത എല്ലാ കാര്യങ്ങളും അദ്ദിക്ര്‍ അറിയുന്നവനോടാണ് ചോദിക്കേണ്ടതെന്ന് 16: 43; 21: 7 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 155-157; 6: 165 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് നാഥന്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളതില്‍ അവനെ/അവളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. ആരാണോ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ 'ശരീഅത്ത്' അഥവാ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സാധിക്കുകയില്ല. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ ഗ്രന്ഥം വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളെയും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളായ കുഫ്ഫാറുകളെയും വധിച്ചുകളയണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കേണ്ടതുണ്ട്. നാടിനുവേണ്ടിയോ ഭൂമിക്കുവേണ്ടിയോ മതത്തിന് വേണ്ടിയോ യുദ്ധം ചെയ്യാന്‍ ഇസ്ലാമില്‍ ഒരുകാലത്തും അനുവാദമില്ല. ധര്‍മം നിലനിര്‍ത്താന്‍ വേണ്ടി അഥവാ 2: 193 ല്‍ വിവരിച്ച പ്രകാരം ഒരു വി ശ്വാസിക്ക് യഥാര്‍ത്ഥ വിശ്വാസം നിലനിര്‍ത്തി ജീവിക്കാനുള്ള അവസരം ഉണ്ടാകാന്‍ വേണ്ടി മാത്രമാണ് യുദ്ധം അനുവദിച്ചിട്ടുള്ളത്. അതും വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രം. 102: 8 ല്‍, വിധിദിവസം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെടുന്ന അഞ്ച് കാര്യങ്ങള്‍ 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

55: 1-4 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് എല്ലാ ഓരോരുത്തര്‍ക്കും നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ നാഥന്‍, ആരോടും അവര്‍ പ്രവര്‍ത്തിച്ചത് എന്താണെന്ന് വിവരം പറഞ്ഞുകൊടുക്കുകയില്ല. മറിച്ച് 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മരേഖ വിധിദി വസം പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും പ്രസ്തുത ഗ്രന്ഥം വായിപ്പിച്ച് അവരുടെ വിചാരണ നടത്തുകയാണ് ചെയ്യുക. 2: 110, 113, 148, 213; 4: 150-151; 17: 36 വിശദീകരണം നോക്കുക.