( അൽ മാഇദ ) 5 : 51

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ യഹൂദികളെയും നസാറാക്കളെയും ആത്മമിത്രങ്ങളായി തെരഞ്ഞെടുക്കരുത്, അവരില്‍ ചിലര്‍ ചിലരുടെ മിത്രങ്ങ ളാകുന്നു, നിങ്ങളില്‍ ആരെങ്കിലും അവരെ മിത്രങ്ങളായി തെരഞ്ഞെടുത്താല്‍ അപ്പോള്‍ നിശ്ചയം അവന്‍ അവരില്‍ പെട്ടവനായി, ഇത്തരം അക്രമികളായ ഒരു ജനതയെ നിശ്ചയം അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ. 

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന വേദക്കാരാണെന്ന് വാദിച്ചിരുന്ന ജൂതക്രൈസ്തവര്‍ നാഥന്‍റെ ഗ്രന്ഥത്തെ സത്യപ്പെടുത്താത്തവരായതിനാലും മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്‍മാരെ പിന്‍പറ്റാത്തവരായതിനാലും പ്രവാചകനും വി ശ്വാസികള്‍ക്കും അവരെ സംരക്ഷകരായി തെരഞ്ഞെടുക്കല്‍ അനുവദനീയമായിരുന്നില്ല. ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അനുസരിക്കാന്‍ പാടില്ല എന്ന് 25: 52; 33: 1, 48; 76: 24 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, 9: 73 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്ര്‍ കൊണ്ട് അവരോട് അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടുള്ളത്. 9: 23 ല്‍ വിശ്വാസികളെ വിളിച്ച്, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും വിശ്വാസത്തെക്കാള്‍ നിഷേധത്തെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ അവരെ നിങ്ങളുടെ ര ക്ഷാധികാരികളായി തെരഞ്ഞെടുക്കരുത്, നിങ്ങളില്‍ ആരെങ്കിലും അവരെ രക്ഷാധികാരികളായി തെരഞ്ഞെടുക്കുകയാണെങ്കില്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. അതുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാസി മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവും ലോകത്ത് നിലവില്‍ വരുത്തുന്നതിന് വേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നാഥനെ സേവിക്കുന്നതാണ്. അപ്പോള്‍ നാഥന്‍ അവരെയും സഹായിക്കുന്നതാണ്. 6: 144; 28: 50; 46: 10 എന്നീ സൂക്തങ്ങളും അവസാനിക്കുന്നതും 'നിശ്ചയം അല്ലാഹു അക്രമി കളായ ഒരു ജനതയെ ഒരിക്കലും സന്‍മാര്‍ഗത്തിലേക്കാക്കുകയില്ല' എന്ന് പറഞ്ഞുകൊ ണ്ടാണ്. 2: 137, 258; 3: 28, 77; 4: 144 വിശദീകരണം നോക്കുക.