أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ
അപ്പോള് അവര് ജാഹിലിയ്യാ വിധിവിലക്കുകളാണോ അന്വേഷിക്കുന്നത്? ദൃ ഢബോധ്യമുള്ള ജനതക്ക് ഏറ്റവും നല്ലവിധി നല്കുന്നവന് അല്ലാഹുവിനേ ക്കാള് പിന്നെ മറ്റാരുണ്ട്?
3: 58 ല് പറഞ്ഞ യുക്തിനിര്ഭര ഗ്രന്ഥമായ അദ്ദിക്ര് മൊത്തം മനുഷ്യര്ക്ക് ഉള്ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജനതക്ക് സന്മാര്ഗവും കാരുണ്യവുമാണെന്ന് 45: 20 ല് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര് ശ്രദ്ധിച്ച് കേള്ക്കുകയും അതിനെ ഏറ്റവും നല്ലനിലക്ക് പിന്പറ്റുകയും ചെയ്യുന്ന വിശ്വാസികള് തന്നെയാണ് സന്മാര്ഗ്ഗത്തിലുള്ളവരെന്നും അക്കൂട്ടര് തന്നെയാണ് ബുദ്ധിമാന്മാരെന്നും 39: 17-18 ല് പറഞ്ഞിട്ടുണ്ട്. അമാനത്തായ അദ്ദിക്ര് ഏ റ്റെടുത്തിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്ക്ക് ഉപയോഗപ്പെടു ത്താന് നല്കാതെയും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് അക്രമികളും വിഡ്ഢികളുമായ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്പറ്റുന്ന, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേര്ക്കുന്നവരെയും ശിക്ഷിക്കാനാണ് അത് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ല് പറഞ്ഞിട്ടുണ്ട്.
ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് രൂപപ്പെട്ടിരിക്കെ അതിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള് വിധിദിവസം 'ഓ എന്റെ നാശം! ഞാന് ഇന്നയിന്ന ആളെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില് എത്ര നന്നായിരുന്നേനെ! അവനാണല്ലോ എന്നെ അദ്ദിക്റില് നിന്ന് എനി ക്ക് അത് വന്നുകിട്ടിയതിനുശേഷം തടഞ്ഞത്! പിശാച് മനുഷ്യന് മഹാവഞ്ചകന് തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; പ്രവാചകന് 'ഓ എന്റെ നാ ഥാ! എന്റെ ഈ ജനത അദ്ദിക്റിനെ വെടിഞ്ഞതാണ് ഇവര്ക്ക് ഈ ദുര്ഗതി വന്നത്' എ ന്ന് പറയുന്ന രംഗം 25: 30 ലും പറഞ്ഞത് വായിച്ചിട്ടുള്ളത് ലോകരില് ഫുജ്ജാറുകളാണ്. 7: 40 ല് വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുകയും അതിനോട് അഹംഭാവം ന ടിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര് നാഥന്റെ മുമ്പില് വിധിദിവസം തലകുനിച്ച് നിന്ന്: 'ഞങ്ങളുടെ നാഥാ! ഞങ്ങള് ഉള്ക്കാഴ്ച കണ്ടു, ഞങ്ങള് കേള്ക്കുകയും ചെയ്തു, അപ്പോള് നീ ഞങ്ങളെ ഒന്ന് തിരിച്ചയച്ചാലും; ഞങ്ങള് സല്കര്മ്മങ്ങള് ചെയ്തുകൊള്ളാം, നിശ്ചയം ഞങ്ങള്ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു' എന്ന് പറയുന്നതാണ്. 2: 2-4; 3: 10, 103; 4: 36-37, 50-51 വിശദീകരണം നോക്കുക.