( അൽ മാഇദ ) 5 : 53

وَيَقُولُ الَّذِينَ آمَنُوا أَهَٰؤُلَاءِ الَّذِينَ أَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَالُهُمْ فَأَصْبَحُوا خَاسِرِينَ

വിശ്വാസികളായവര്‍ ചോദിക്കുകയും ചെയ്യും: നിശ്ചയം ഞങ്ങള്‍ നിങ്ങളോടൊ പ്പമാണെന്ന പ്രതിജ്ഞകള്‍ സ്ഥിരീകരിക്കുന്നതിന് വേണ്ടി അല്ലാഹുവിനെക്കൊ ണ്ട് ആണയിട്ട് പറഞ്ഞുകൊണ്ടിരുന്നവരായിരുന്നില്ലേ ഇക്കൂട്ടര്‍, അവരുടെ പ്രവര്‍ ത്തനങ്ങളെല്ലാം പാഴായിപ്പോയി, അങ്ങനെ അവര്‍ നഷ്ടപ്പെട്ടവരില്‍ ആപതിച്ചു.

കപടവിശ്വാസികള്‍ വിശ്വാസികളുടെ കൂട്ടത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അ ല്ലാഹുവിനെക്കൊണ്ട് ആണയിട്ട് സത്യം ചെയ്തിരുന്നു. എന്നാല്‍ ബനൂനളീര്‍ ഗോത്രക്കാരെ നാടുകടത്തിയത് പോലുള്ള സന്ദര്‍ഭങ്ങളില്‍ കപടവിശ്വാസികള്‍ക്ക് വിശ്വാസികളുടെകൂടെ ചേരാന്‍ കഴിയാത്തതിലും സാമ്പത്തിക നേട്ടങ്ങളില്‍ പങ്കുകൊള്ളാന്‍ സാധിക്കാത്തതിലും അവര്‍ അതിയായ ഖേദം പ്രകടിപ്പിച്ചിരുന്നു. അത്തരം സംഭവങ്ങളിലൂടെ വിശ്വാസികള്‍ക്ക് കപടവിശ്വാസികളെ അല്ലാഹു വേര്‍തിരിച്ച് കാണിച്ചുകൊടുത്തു. കപടവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയി എന്നാണ് പറയുന്നത്. ഇത്തരം കാഫിറുകളുടെ പ്രാര്‍ത്ഥനകള്‍ വഴികേടിലല്ലാതെയല്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്. 9: 75-77 ല്‍, കപടവിശ്വാസികളില്‍ ചിലര്‍ അല്ലാഹു അ വന്‍റെ ഔദാര്യം (സമ്പത്ത്) ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ ഗ്രന്ഥത്തെ സ ത്യപ്പെടുത്തുന്നവരും അതില്‍ നിന്ന് ദാനം നല്‍കുന്നവരും സജ്ജനങ്ങളില്‍ ഉള്‍പ്പെടുന്നവരുമാകുമെന്ന് ആണയിട്ട് പറയുന്നവരുണ്ട്. എന്നാല്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് (സമ്പത്തില്‍ നിന്ന്-അറിവില്‍ നിന്ന്) നല്‍കിയാല്‍ അവരതാ അതിനെ മൂടിവെക്കുകയും പിശുക്ക് കാണിക്കുകയും അതിനെ അവഗണിച്ചുകൊണ്ട് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ അവനെ കണ്ടുമുട്ടുന്ന നാള്‍ വരെ കാപട്യം കുത്തിനിറച്ചിരിക്കുന്നു-എന്തെന്നാല്‍ അവര്‍ അവനുമായി ചെയ്ത ഉടമ്പടി ലംഘിച്ചുകൊണ്ടിരിക്കുന്നവരും നുണ പറഞ്ഞുകൊണ്ടിരിക്കുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കളുമാണ്. നാഥന്‍ അവരെ വധിച്ചുകളഞ്ഞിരിക്കുന്നു, അഥവാ ബോധമുണ്ടാക്കുന്ന ആത്മാവിനെ അവരില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതിനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനിലുള്ള വിശ്വാസം രൂപപ്പെടുത്തേണ്ടതുണ്ട്. സര്‍വസ്വം നാഥന് സ മര്‍പ്പിച്ചവര്‍-മുസ്ലിംകള്‍-എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സ ന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നതാണ് എ ന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 9: 67-68 പ്രകാരം നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെ യ്തിട്ടുള്ള കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ അങ്ങനെ ഉപ യോഗപ്പെടുത്താത്തവരായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ 40: 78 ല്‍ പറഞ്ഞപ്രകാരം നിഷ്ഫലമാണ്. മാത്രമല്ല, 25: 65-66 ല്‍ പറഞ്ഞ പ്രകാരം ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠം ലഭിക്കുന്നതുമാണ്. 2: 6-7; 3: 77, 120; 4: 142-144 വിശദീകരണം നോക്കുക.