( അൽ മാഇദ ) 5 : 52

فَتَرَى الَّذِينَ فِي قُلُوبِهِمْ مَرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَنْ تُصِيبَنَا دَائِرَةٌ ۚ فَعَسَى اللَّهُ أَنْ يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِنْ عِنْدِهِ فَيُصْبِحُوا عَلَىٰ مَا أَسَرُّوا فِي أَنْفُسِهِمْ نَادِمِينَ

തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരായവര്‍ അവരില്‍ ഓടിനടക്കുന്നതാ യി അപ്പോള്‍ നിനക്ക് കാണാവുന്നതാണ്, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാ ണ്: നമ്മെ വല്ലവിപത്തും ബാധിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു, അങ്ങനെ അല്ലാഹു ഒരു വിജയം അല്ലെങ്കില്‍ അവനില്‍ നിന്നുള്ള ഒരു കല്‍പന കൊണ്ടുവന്നേക്കാം, അപ്പോള്‍ അവര്‍ അവരുടെ മനസ്സില്‍ ഒളിപ്പിച്ചുവെച്ചിരുന്ന രഹസ്യങ്ങളുടെമേല്‍ ഖേദിക്കുന്നവരായിത്തീരുന്നതാണ്.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ഹൃദയത്തില്‍ സംശയമാകുന്ന രോ ഗമുണ്ടായിരുന്ന കപടവിശ്വാസികള്‍ ജൂതരുടെയും ക്രൈസ്തവരുടെയും ഇടയില്‍ സ ഹായവും തേടി ഓടിനടന്നിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് വല്ലനേട്ടവും ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ വിശ്വാസികളുടെ കൂടെയായില്ലല്ലോ എന്ന് ആലോചിച്ച് അവര്‍ സ്വയം ഖേദിക്കുകയും ചെയ്തിരുന്നു. 59: 11 ല്‍, നിന്‍റെ ശ്രദ്ധ കപടവിശ്വാസികളിലേക്ക് തിരി ഞ്ഞില്ലെയോ, അവര്‍ കാഫിറുകളായ വേദക്കാരില്‍ നിന്നുള്ള (ബനൂനളീര്‍ ജൂതഗോത്രം) അവരുടെ സഹോദരങ്ങളോട് പറയുന്നു: നിങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കുകയാണെ ങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുന്നതാണ്; നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ മ റ്റൊരാളെയും ഒരിക്കലും അനുസരിക്കുകയില്ല. നിങ്ങളോട് അവര്‍-വിശ്വാസികള്‍-യുദ്ധം ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുകതന്നെ ചെയ്യും എന്നും, 59: 13 ല്‍ കപടവിശ്വാസികളുടെ നെഞ്ചില്‍ അല്ലാഹുവിനേക്കാള്‍ വിശ്വാസികളെയാണ് ഏറ്റവും ഭയമെന്നും, അത് അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കാത്ത ഒരു ജനതയായതുകൊണ്ടാണെന്നും പറ ഞ്ഞിട്ടുണ്ട്. 

4: 139-140 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിക്കുന്നവരാണ്. അവര്‍ പ്രതാപം അന്വേഷിക്കുന്നത് ഭൂരിപക്ഷത്തിലും സമ്പത്തിലുമാണ്. 2: 85; 5: 41 സൂക്തങ്ങള്‍ പ്രകാരം അവര്‍ക്ക് ഇ ഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് ഒരുക്കിവെച്ചിട്ടുള്ളത്. 

4: 159 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയോട്, 'നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ എപ്പോഴാണ് വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുക' എന്നാണ് ചോദിക്കുക. അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇ ക്കൂട്ടര്‍ അവനെ ആദ്യം നബിയായും പിന്നെ ദൈവമായും അംഗീകരിക്കുന്നതും അവന്‍റെ വ്യാജസ്വര്‍ഗം സ്വീകരിക്കുന്നതുമാണ്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ 8: 22 ല്‍ ദുഷ് ട ജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ പ റഞ്ഞ പ്രകാരം അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ഇവര്‍ക്ക് ബോധ്യം വരിക. എല്ലാ ആത്മാവും അവരവര്‍ സമ്പാദിച്ചത് കാണുന്ന ദിനം ഇ ത്തരം കാഫിറുകള്‍ 'ഓ എന്‍റെ കഷ്ടം! ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നുവെങ്കില്‍ എത്ര ന ന്നായിരുന്നേനെ' എന്ന് വിലപിക്കുന്ന രംഗം 78: 40 ല്‍ ഇവരാണ് വായിക്കുന്നത്. 3: 119; 4: 63, 73, 89-91 വിശദീകരണം നോക്കുക.