يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളില്‍ പെട്ട ആരെങ്കിലും തന്‍റെ ദീനില്‍ നിന്ന് പുറത്തുപോകുന്നുവെങ്കില്‍ അപ്പോള്‍ അല്ലാഹു ഒരു ജനതയെ കൊണ്ടു വരികതന്നെ ചെയ്യും, അവന്‍ അവരെയും അവര്‍ അവനെയും ഇഷ്ടപ്പെടുകയും വിശ്വാസികളുടെമേല്‍ വിനയത്തിലും നിഷേധികളുടെ മേല്‍ പ്രതാപത്തിലും പെരുമാറുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരും യാതൊ രു ആക്ഷേപകന്‍റേയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമാണ് അവര്‍, അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു, അല്ലാഹു വിശാലനായ സര്‍വ്വജ്ഞാനി തന്നെയാകുന്നു.
ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല. ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന, 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ കെട്ടജനത മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അദ്ദിക്റിനെ മൂടിവെക്കാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങളെ അത് അല്ലാഹു ഏല്‍പിക്കുമെന്ന് 6: 89-90 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം അവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 48: 29 ല്‍, മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാണ്; അവനോടൊപ്പമുള്ളവര്‍ ഫുജ്ജാറുകളായ കുഫ്ഫാറുകളോട് കഠിനഹൃദയരും അവര്‍ക്കിടയില്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 'അവനോടൊപ്പമുള്ളവര്‍' എന്ന് പറഞ്ഞത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കുറിച്ചാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 9: 73 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം മടക്കസ്ഥലമായി ലഭിക്കാനുള്ള കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുന്നതാണ്. 2: 111 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ കാരുണ്യവും ഔദാര്യവുമായ അദ്ദിക്റിനെ ആരാണോ സത്യപ്പെടുത്തി ജീവിക്കുന്നത്, അതിന്‍റെ ഗുണം അവനുതന്നെയാണ്; ആരാണോ അതിനെത്തൊട്ട് അന്ധത നടിച്ചത്, അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ്, നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ നയിക്കുന്നില്ല, ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെയും ഭാരം വഹിക്കുകയുമില്ല. 2: 254; 3: 79-80, 90-91; 5: 32-33 വിശദീകരണം നോക്കുക.