( അൽ മാഇദ ) 5 : 57

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരായവ രില്‍ നിന്നുള്ള നിങ്ങളുടെ ദീനിനെ പരിഹാസവും വിനോദവുമായി തെരഞ്ഞെടുത്തവരായവരെയും കുഫ്ഫാറുകളെയും നിങ്ങള്‍ മിത്രങ്ങളായി തെരഞ്ഞെടുക്കരുത്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍!

3: 19 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥന്‍ അവന്‍റെ മൊത്തം സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയാണ് ഇസ്ലാം. 21: 24 ല്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥയായ അതിനെ പ്രവാചകന്‍റെ കാലത്തുള്ള മുന്‍വേദക്കാരായ ജൂതരും ക്രൈസ്തവരും പരിഹസിക്കുന്നവരായിരുന്നു. എന്നാല്‍ 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടയുകയും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീരുകയും ചെയ്തു. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇക്കൂട്ടരാണ് ഇസ്ലാമിനെയും പ്രവാചകന്മാരെയും പരിഹസിക്കുന്ന പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാര്‍. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവനാണെങ്കില്‍ ദീനിനെ കളിയും തമാശയുമായി തെരഞ്ഞെടുത്ത ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തിലേക്ക് മടങ്ങാനുള്ളവരാണ്. 2: 278; 3: 186; 8: 48-50; 9: 123 വിശദീകരണം നോക്കുക.