قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَٰلِكَ مَثُوبَةً عِنْدَ اللَّهِ ۚ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ ۚ أُولَٰئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيلِ
നീ ചോദിക്കുക: അല്ലാഹുവിന്‍റെ അടുക്കല്‍ അതിനേക്കാള്‍ ദുഷിച്ച പ്രതിഫ ലം ആര്‍ക്കാണ് ലഭിക്കുക എന്ന് ഞാന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരട്ടെയോ -ആരെയാണോ അല്ലാഹു ശപിച്ചത്, ആരുടെമേലിലാണോ അവന്‍റെ കോപം വര്‍ഷിച്ചത്, ആരില്‍ പെട്ടവരെയാണോ അല്ലാഹു കുരങ്ങുകളും പന്നികളുമാ ക്കിയത്, ആരാണോ ദുശ്ശക്തികള്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്തത്, അക്കൂ ട്ടരാണ് ഏറ്റവും തിന്മയേറിയ സ്ഥാനത്തുള്ളവരും നേരെച്ചൊവ്വെയുള്ള യഥാര്‍ ത്ഥ മാര്‍ഗത്തില്‍ നിന്ന് പിഴച്ചവരും.
അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുന്ന എല്ലാ പ്രേരണകളും വ്യക്തികളും ശക്തികളും സംഘടനകളും ത്വാഗ്വൂത്തില്‍ ഉള്‍പ്പെടുന്നതാണ്. മുഹൈമിനായ അല്ലാഹുവിനെക്കൊണ്ടും, അവനില്‍ നിന്ന് അവതരിച്ചിട്ടുള്ള മുഹൈമിനായ ഗ്രന്ഥം (അദ്ദിക്ര്‍) കൊണ്ടും വിശ്വസിച്ചു എന്നതിന്‍റെ പേരിലാണോ നിങ്ങള്‍ വിശ്വാസികളായ ഞങ്ങളോട് ശത്രുതയും പ്രതികാരവും കാണിക്കുന്നത് എന്ന് പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരോട് ചോദിക്കാന്‍ പറയുകയാണ്. അപ്പോള്‍ അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ടവരും ധിക്കാരത്തിന്‍റേയും ധാര്‍ഷ്ട്യത്തിന്‍റേയും ഫലമായി കുരങ്ങുകളും പന്നികളുമായി പരിവര്‍ത്തിപ്പിക്കപ്പെട്ടവരും പിശാചിന്‍റെ താവളത്തിലേക്ക് അടുപ്പിക്കുന്ന ദു:ശക്തികള്‍ക്കുവേണ്ടി ജീവിച്ചുപോയവരുമായ നിങ്ങളുടെ പൂര്‍വ്വപിതാക്കളില്‍ പെട്ടവര്‍ക്കാണ് അതിലേറെ തിന്മയേറിയ പരിണിതിയുള്ളത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ ധിക്കാരപൂര്‍വ്വം തള്ളിപ്പറഞ്ഞ് ശനിയാഴ്ച നാളിനെ ധിക്കരിച്ച് മീന്‍ പിടിച്ചവരെ കുരങ്ങന്മാരാക്കി പരിവര്‍ത്തിപ്പിച്ച കാര്യം 2: 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 5: 114 പ്രകാരം ഞങ്ങളില്‍നിന്നുള്ള ആദ്യര്‍ക്കും അന്ത്യര്‍ക്കും ഒരു പെരുന്നാളായിക്കൊണ്ടും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തമായിക്കൊണ്ടും ഞങ്ങള്‍ക്ക് നീ ആകാശത്തുനിന്നൊരു ഭക്ഷണത്തളികയിറക്കിയാലും എന്ന് ഈസാനബി പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു ഭക്ഷണത്തളിക ഇറക്കുകയും അതില്‍ നിന്ന് ഈസായുടെ കൂടെയുണ്ടായിരുന്ന അനുചരന്മാരും നാലായിരത്തില്‍ പരം ജൂതരും ഭക്ഷിക്കുകയുമുണ്ടായി. 5: 115 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം ഞാന്‍ അത് നിങ്ങളുടെമേല്‍ ഇറക്കും, എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും ആ ഭക്ഷണത്തളികയില്‍ നിന്ന് ഭക്ഷിച്ചതിനുശേഷം കാഫിറുകളാവുകയാണെങ്കില്‍ നിശ്ചയം അവനെ ഞാന്‍ ലോകരില്‍ ആരെയും ശിക്ഷിച്ചിട്ടില്ലാത്ത ശിക്ഷ കൊണ്ട് ശിക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ ആ ഭക്ഷണത്തളികയില്‍ (മാഇദയില്‍) നിന്ന് ഭക്ഷണം കഴിച്ച ജൂതന്മാരില്‍ നിന്നുള്ള ചിലര്‍ ഇത് ആകാശത്തുനിന്ന് ഇറക്കിയത് തന്നെയാണോ എന്ന് സംശയിക്കുകയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തത്തെ നിഷേധിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ പന്നികളാക്കി മാറ്റുകയാണുണ്ടായത്. ഈ സൂക്തത്തില്‍ മാത്രമാണ് ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ളവരെ പന്നികളാക്കി മാറ്റിയ കാര്യം പറഞ്ഞിട്ടുള്ളത്.
ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവരും എന്നാല്‍ അതിന്‍റെ ആശയത്തിന് വിരുദ്ധമായി നിലകൊള്ളുന്നവരും ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ്. അക്രമികളായ ഈ ജനതയെ അല്ലാഹു 62: 5 ല്‍ കഴുതയോടും ജൂതരോടും ഉപമിക്കുകയും അവരെ ഇനി സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് അവര്‍ ഉപമിക്കപ്പെട്ടിരിക്കുന്നത്. ശപിക്കപ്പെട്ടവരും കോപിക്കപ്പെട്ടവരുമായ അവര്‍ക്ക് പ്രവാചകന്‍ പൊറുക്കലിനെ തേടിയാലും ഇല്ലെങ്കിലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്നും ഇത്തരം തെമ്മാടികളായ ധിക്കാരികളെ ഇനി സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലെന്നും 2: 6; 9: 80; 63: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും ഭൂമിയുടെ തിരിച്ചുകറക്കം നീട്ടാനുമുള്ള ഉപകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും അതുകൊണ്ട് കുറഞ്ഞവില വാങ്ങി വയര്‍ നിറക്കുന്നവരുമായ ഇക്കൂട്ടര്‍ തങ്ങളുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്നും വിധിദിവസം അല്ലാഹു അവരെ നോക്കുകയോ അവരോട് സംസാരിക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ലെന്നും 2: 174-176 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇക്കൂട്ടര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുമെന്ന് 4: 145 ല്‍ പറഞ്ഞിട്ടുണ്ട്. തിരിച്ചറിയപ്പെടാന്‍ വേണ്ടി ഇഹത്തിലെ അവരുടെ മുഖച്ഛായ തന്നെ അവര്‍ക്ക് നല്‍കിക്കൊണ്ട് പന്നി, പട്ടി, കുരങ്ങ്, കഴുത, പെരുച്ചാഴി തുടങ്ങിയ ഭൂമിയിലെ വെറുക്കപ്പെടുന്ന ജീവജാലങ്ങളുടെ ശരീരത്തോടുകൂടിയായിരിക്കും ഇവര്‍ നരകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുക. തത്വനിര്‍ഭരവും സമാനമായ ഉപമഉദാഹരണങ്ങള്‍ അടങ്ങിയതും ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ നിന്ന് ഏറ്റവും പിഴച്ചവരുമാണെന്ന് 17: 97-98; 25: 33-34 എന്നീ സൂക്തങ്ങളില്‍ അവരാണ് വായിച്ചിട്ടുള്ളത്. 1: 7; 2: 85, 165-167; 4: 47-52 വിശദീകരണം നോക്കുക.