قُلْ يَا أَهْلَ الْكِتَابِ هَلْ تَنْقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ مِنْ قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ
നീ ചോദിക്കുക: ഓ വേദക്കാരേ, നിശ്ചയം ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും മുമ്പ് അവതരിപ്പിക്കപ്പെട്ടതു കൊണ്ടും വിശ്വസിച്ചു എന്നതല്ലാതെ ഞങ്ങളുടെമേല്‍ പ്രതികാരത്തിന് നിങ്ങ ള്‍ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോ?-നിശ്ചയം നിങ്ങളില്‍ അധികപേരും തെ മ്മാടികള്‍ തന്നെയാകുന്നു എന്നതുമല്ലാതെ.
പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന വേദക്കാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ട ഈ ചോദ്യം ഇന്ന് വിശ്വാസികള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളോടാണ് ചോദിക്കേണ്ടത്. 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുകയും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തീവ്രവാദവും രക്തച്ചൊരിച്ചിലുമെല്ലാം നീക്കം ചെയ്യാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും അതുവഴി ലോകത്തിന്‍റെ ആയുസ്സ് നീട്ടാനുമാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രതികാരത്തിന് കാരണമായിട്ടുള്ളത് എന്തൊന്നാണ് എന്നാണ് ചോദ്യം. കിടങ്ങുകീറി വിറകുനിറച്ച് തീയിട്ട് അതില്‍ വിശ്വാസികളെ കരിക്കുന്നത് നോക്കി നിന്ന കാഫിറുകള്‍ക്ക് വിശ്വാസികളോട് പ്രതികാരം ചെയ്യാന്‍ അവര്‍ അജയ്യനും സ്വയം സ്തുത്യര്‍ഹനും ആകാശഭൂമികളുടെ ആധിപത്യമുള്ളവനുമായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചു എന്നതല്ലാത്ത മറ്റൊരു കാരണവുമുണ്ടായിരുന്നില്ല എന്ന് 85: 8-9 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അദ്ദിക്ര്‍ കിട്ടി യിട്ട് ഉപയോഗപ്പെടുത്താതെ തെമ്മാടികളാകുമ്പോഴാണ് ലോകത്തിന് അന്ത്യം കുറിക്കുക. 2: 99, 159-161; 4: 91; 5: 49; 63: 4 വിശദീകരണം നോക്കുക.