( അൽ മാഇദ ) 5 : 69

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئُونَ وَالنَّصَارَىٰ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നിശ്ചയം വിശ്വാസികളായവരാരോ, ജൂതരോ സാബിഈങ്ങളോ ക്രൈസ് തവരോ ആയവരാരോ; അവരില്‍നിന്ന് അല്ലാഹുവിനെക്കൊണ്ടും അന്ത്യ ദിനത്തെക്കൊണ്ടും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയുമാണെങ്കില്‍, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖി ക്കാനോ ഇടവരികയില്ല.

 വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും 41: 41-43 ല്‍ പറഞ്ഞ മി ഥ്യകലരാത്ത അജയ്യവുമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൊണ്ടല്ലാതെ ഇന്ന് ഒരാളും വിശ്വാസിയാവുകയില്ല. എന്നാല്‍, മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളില്‍ പെട്ടവര്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുകയും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും വിധം കൃഷി ചെയ്തും ജീവജാലങ്ങളെ വളര്‍ത്തിയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്ക് ഭയപ്പെടാനും അവരുടെമേല്‍ ദുഃഖിക്കാനും ഇടവരികയില്ല എന്ന് പറ ഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റിനെ മൂടിവെക്കുന്ന ഫുജ്ജാറുകളായ യഥാര്‍ത്ഥ കാഫിറുകള്‍ പോകുന്ന നരകത്തില്‍ അവര്‍ പ്രവേശിപ്പിക്കപ്പെടുകയില്ല എന്നാണ്. മറിച്ച് 3: 107 ല്‍ വിവരിച്ച പ്രകാരം ഒരിക്കല്‍ കുടിച്ചാല്‍ പിന്നെയൊരിക്കലും ദാഹം അനുഭവപ്പെടാത്ത 'കൗസര്‍' തടാകത്തില്‍ നിന്ന് കുടിപ്പിച്ച ശേഷം സ്വര്‍ഗ്ഗവും നരകവുമല്ലാത്ത വേറെ ഏതെങ്കിലും ലോകത്തിലേക്കാണ് വിചാരണക്കുശേഷം നിഷ്പക്ഷവാ നായ സര്‍വ്വലോകങ്ങളുടെയും നാഥന്‍ അവരെ അയക്കുക. 2: 62; 3: 100-101; 4: 44, 122-124 വിശദീകരണം നോക്കുക.