( അൽ മാഇദ ) 5 : 70

لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنْفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ

നിശ്ചയം, ഇസ്റാഈല്‍ സന്തതികളോട് നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു, അവരിലേക്ക് നാം പ്രവാചകന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്, എല്ലാഓരോ പ്രാവശ്യവും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള സന്ദേശവുംകൊണ്ട് പ്രവാചകന്‍മാര്‍ അവരിലേക്ക് വന്നപ്പോള്‍ ഒരു വിഭാഗ ത്തെ അവര്‍ കളവാക്കി തള്ളിപ്പറഞ്ഞു, മറ്റൊരു വിഭാഗത്തെ അവര്‍ വധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

2: 61 ല്‍ വിവരിച്ച പ്രകാരം ജൂതരായിത്തീര്‍ന്നവര്‍ ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞുകൊ ണ്ട് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുന്നവരും നബിമാരെ വധിക്കുന്നവരുമായിരുന്നു. മദീനയിലെ ജൂതര്‍ അവരുടെ പിതാക്കളെ പിന്‍പറ്റുന്നവരാണെന്ന് വാദിച്ചിരുന്നു. 4: 157; 5: 11 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരായ ഈസായെയും മുഹമ്മദിനെയും വധിക്കാന്‍ അവര്‍ ഉദ്യമിച്ചിരുന്നു. 10: 103 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാര്‍ നാഥന്‍റെ സന്ദേശം കൊണ്ടുവരുന്നവരായതിനാല്‍ വധിക്കപ്പെടുകയില്ല, എന്നാല്‍ നബിമാരില്‍ പലരും വധിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതന്‍ മാരായിത്തീര്‍ന്ന ഇസ്റാഈല്‍ സന്തതികളുടെ ഇത്തരം സ്വഭാവങ്ങള്‍ ഇന്ന് ലോകത്തെവിടെയും യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്ന് പുറത്തുപോയി 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ക്കാണുള്ളത്. അവര്‍ അല്ലാഹുവുമായി ചെയ്ത ഉടമ്പടികളോ അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് മനുഷ്യരുമായി ചെയ്യുന്നഉടമ്പ ടികളോ വാഗ്ദത്തങ്ങളോ പാലിക്കാത്ത 2: 26-27 ല്‍ പറഞ്ഞ തെമ്മാടികളാണ്. 3: 21-22 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍മാരുടെ പേരുവെച്ച് നടക്കുന്ന അവര്‍ അദ്ദിക്റിനെ മൂടി വെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി ജനമധ്യത്തില്‍ മുഹമ്മദ് നബിയെയടക്കം എല്ലാ നബിമാരെയും കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരാണ്. ലക്ഷ്യബോധം നഷ്ടപ്പെട്ട അവരിലെ മനുഷ്യപ്പിശാചുക്കളായ നേതാക്കള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രജ്ഞയറ്റവരായ അവരുടെ അനുയായികളെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയാല്‍ ഉണര്‍ന്നേക്കും. ഉണരുന്നില്ലെങ്കില്‍ അവരും 7: 179 ല്‍ വിശദീകരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 2: 80-81, 146; 3: 181-182; 4: 91 വിശദീകരണം നോക്കുക.