وَحَسِبُوا أَلَّا تَكُونَ فِتْنَةٌ فَعَمُوا وَصَمُّوا ثُمَّ تَابَ اللَّهُ عَلَيْهِمْ ثُمَّ عَمُوا وَصَمُّوا كَثِيرٌ مِنْهُمْ ۚ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
യാതൊരു കുഴപ്പവും ഉണ്ടാവുകയില്ലെന്ന് അവര്‍ കണക്കുകൂട്ടുകയും ചെയ്യു ന്നു, അങ്ങനെ അവര്‍ അന്ധരും ബധിരരുമായിത്തീര്‍ന്നു, പിന്നെയും അല്ലാ ഹു അവരുടെമേല്‍ പശ്ചാത്താപം സ്വീകരിച്ചു, എന്നാല്‍ പിന്നെയും അവരില്‍ നിന്നുള്ള അധികപേരും അന്ധരും ബധിരരുമായിത്തീര്‍ന്നു, അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനു മാകുന്നു.
പ്രവാചകന്‍റെ അഭിസംബോധകരായി മദീനയിലുണ്ടായിരുന്ന ജൂതര്‍ അവരുടെ പക്കലുള്ള ഗ്രന്ഥത്തെ പിറകിലേക്ക് വലിച്ചെറിഞ്ഞ് പ്രവാചകനെ എതിര്‍ക്കുന്നതില്‍ 5: 41 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളോടൊപ്പം കൂട്ടുകൂടിയിരുന്നു. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണ് ഇന്ന് ഇത്തരം സ്വഭാവമുള്ളത്. 2: 18, 171; 5: 36; 9: 28 വിശദീകരണം നോക്കുക.