( അൽ മാഇദ ) 5 : 73

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ ۚ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ

നിശ്ചയം അല്ലാഹു മൂവരില്‍ ഒരുവനാണെന്ന് പറഞ്ഞവരാരോ അവര്‍ നിഷേധികളായിക്കഴിഞ്ഞിരിക്കുന്നു, ഏക ഇലാഹ് അല്ലാതെ മറ്റൊരു ഇലാഹും ഇല്ല തന്നെ, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അവര്‍ വിരമിക്കുന്നി ല്ലെങ്കില്‍ അവരില്‍നിന്നുള്ള നിഷേധികളായവരെ വേദനാജനകമായ ശിക്ഷ ബാധിക്കുകതന്നെ ചെയ്യുന്നതാണ്. 

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂവരില്‍ ഒന്ന് മാത്രമാണ് അല്ലാഹു എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന പ്രവാചകന്‍റെ കാലത്തുള്ള ക്രൈസ്തവരെക്കുറിച്ചാണ് സൂക്തം പരാമര്‍ശിക്കുന്നത്. അല്ലാഹുവില്‍ നിന്നും മനുഷ്യര്‍ക്ക് മൊത്തമുള്ള താക്കീതായിട്ടാണ് തന്‍റെ അടിമയുടെമേല്‍ യാതൊരു വക്രതയുമില്ലാത്ത നേരെച്ചൊവ്വെയുള്ള ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത്, അത് കൊണ്ട് വിശ്വാസിയാവുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മു ഴുകുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്തയായും അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയുന്നവരെ മുന്നറിയി പ്പ് നല്‍കുന്നതിനും വേണ്ടിയാണ് എന്ന് 18: 1-4 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ക്രൈസ്തവര്‍ ഗ്രന്ഥത്തിലെ ഇത്തരം സൂക്തങ്ങള്‍ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്തവരാണ്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവിനെ ഏക ഇലാഹായി അഥവാ കാണാതെ കണ്ട് ആരെ സഹായത്തിന് വിളിക്കാമോ, ആരോട് സഹായം തേടാമോ, ആരെ ഭയപ്പെടാമോ, ആരില്‍ ഭരമേല്‍പിക്കാമോ, ആരുടെ മുമ്പിലാണോ പതിനഞ്ച് വയസ്സ് മുതലുള്ള ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് അവന്‍ ഏകനാണ് എന്ന് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. അദ്ദിക്റിന്‍റെ വഴിയില്‍ ജീവിതം ക്രമപ്പെടുത്തുകയും ജനങ്ങളില്‍ പ്രവാചകന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുകയും പൂര്‍വ്വിക വേദക്കാരുടേതുള്‍പ്പടെ എല്ലാ മനുഷ്യരുടെയും വിശ്വാസവൈകല്യങ്ങളും ജാഹിലിയ്യാ ആചാരങ്ങളും തിരുത്തി മാതൃകാപരമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കു കയും ചെയ്യേണ്ട ബാധ്യത ഗ്രന്ഥം വഹിക്കുന്ന പ്രവാചകന്‍റെ ജനതയുടെതാണ്. എന്നാല്‍ അവരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ബാധ്യത നിര്‍വ്വ ഹിക്കാത്തതിനാല്‍ അവരുടെ വിധി നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണുള്ളത്. 6: 55; 7: 40; 10: 17; 26: 99; 32: 12, 22; 34: 32; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരായ അവര്‍ ജീവിതലക്ഷ്യം മറന്നുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠം ഇവിടെ പണിതുകൊണ്ടിരിക്കുന്നവരുമാണ്. വിധി മാറ്റിമറിക്കാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസി തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ചരിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന അത്തരം വിശ്വാസി നാഥനെ കണ്ടുകൊണ്ട് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് മരണപ്പെടുന്നതാണ്. 2: 24, 133; 4: 170-173; 5: 47 വിശദീകരണം നോക്കുക.