( അൽ മാഇദ ) 5 : 78

لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ

ഇസ്റാഈല്‍ സന്തതികളിലെ നിഷേധികളായവര്‍ ദാവൂദിന്‍റെയും മര്‍യമിന്‍റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു, അത് അവര്‍ ധിക്കാരികളും പരിധി ലംഘിക്കുന്നവരും ആയിരുന്നതുകൊണ്ടാണ്.

ജൂതരുടെ അടിക്കടിയുള്ള ധിക്കാരവും നിയമലംഘനവും നിമിത്തം അല്ലാഹു തന്നെ അവരെ ശപിക്കുകയും നിന്ദ്യന്മാരായ കുരങ്ങുകളും പന്നികളുമായി മാറ്റുകയും ചെയ്തിട്ടുണ്ട്. 5: 21-26 സൂക്തങ്ങള്‍ പ്രകാരം മൂസാ നബിയുടെ കാലത്തുതന്നെ ധിക്കാരം അനുവര്‍ത്തിച്ചിരുന്നതുകൊണ്ടും കല്‍പിക്കപ്പെട്ടതിന് നേരെ വിരുദ്ധം പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടും അവര്‍ ശപിക്കപ്പെടുകയും അവര്‍ക്ക് രേഖപ്പെടുത്തിയിരുന്ന നാട് (ഫലസ്തീന്‍) വിലക്കപ്പെടുകയുമുണ്ടായി. ദാവൂദ് നബിയുടെയും ഈസാ നബിയുടെയും നാവിനാല്‍ ശപിക്കപ്പെട്ടവരായ ജൂതര്‍ സ്വയം വഴിപിഴക്കുകയും അനേകം ആളുകളെ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1: 7; 2: 159-161; 4: 140 വിശദീകരണം നോക്കുക.