كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിരോധങ്ങളെത്തൊട്ട് അവര്‍ വിരോധി ക്കുന്നവരായിരുന്നില്ല, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എത്ര ചീത്ത!
ജൂതന്മാരുടെ ഈ സ്വഭാവം 7: 163-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഏതൊരു സമുദായവും നന്മ കല്‍പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. നന്മ കല്‍പിക്കുന്നത് പോയിട്ട് തിന്മ വിരോധിക്കുന്നതുപോലും ഇല്ലാതായപ്പോള്‍ ഈസാനബിയെ അല്ലാഹു അവരിലേക്ക് നിയോഗിക്കുകയുണ്ടായി. എന്നാല്‍ അവര്‍ ഈസാനബിയെ വധിക്കാനാണ് ഉദ്യമിച്ചത്. 5: 11 ല്‍ വിവരിച്ച പ്രകാരം മദീനയിലുണ്ടായിരുന്ന ജൂതന്മാര്‍ മുഹമ്മദ് നബിയെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. കോപിക്കപ്പെടുകയും വഴിപിഴച്ചുപോവുകയും ചെയ്ത മദീനയിലുണ്ടായിരുന്ന ജൂതന്മാരുടെയും ക്രൈസ്തവരുടെയുമെല്ലാം സ്വഭാവങ്ങള്‍ വിവരിക്കുന്ന സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകജനതയില്‍ അവരുടെ ശൈലി കടമെടുത്തുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങളിലും രക്തച്ചൊരിച്ചിലുകളിലും നശീകരണപ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്‍പന്തിയിലുള്ളത്.
35: 32 ല്‍ പറഞ്ഞ പ്രകാരം മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ 1000 ത്തില്‍ 999 ഉം ആത്മാവിനോട് അക്രമം കാണിച്ചവരാണ്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ച് നാഥനെ വിസ്മരിച്ചുകൊണ്ട് തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും കൈകള്‍ ചുരുട്ടുന്നവരുമാണ്. അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണ്. 3: 110-112, 196-197; 8: 22; 11: 116-117 വിശദീകരണം നോക്കുക.