( അൽ മാഇദ ) 5 : 80

تَرَىٰ كَثِيرًا مِنْهُمْ يَتَوَلَّوْنَ الَّذِينَ كَفَرُوا ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنْفُسُهُمْ أَنْ سَخِطَ اللَّهُ عَلَيْهِمْ وَفِي الْعَذَابِ هُمْ خَالِدُونَ

അവരില്‍ നിന്നുള്ള അധികപേരെയും കാഫിറായിട്ടുള്ളവരെ തെരഞ്ഞെടു ക്കുന്നവരായി നിനക്ക് കാണാം, അവര്‍ അവര്‍ക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കി വെക്കുന്ന ഒന്ന് എത്ര ചീത്ത! അല്ലാഹുവിന്‍റെ കോപം അവരുടെമേല്‍ ഉണ്ടാ യതിനാല്‍ ശിക്ഷയില്‍ അവര്‍ ശാശ്വതരുമാകുന്നു.

പ്രവാചകനെയും വിശ്വാസികളെയും ഒഴിവാക്കിക്കൊണ്ട് മദീനയിലുള്ള ജൂതന്‍മാ രും കപടവിശ്വാസികളായ നിഷേധികളും പരസ്പരം മിത്രങ്ങളും സഹായികളുമായിട്ട് വര്‍ത്തിച്ചിരുന്നു. 4: 137-139 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായ കപടവിശ്വാസികള്‍ വി ശ്വാസികളെ ഒഴിവാക്കിക്കൊണ്ട് ഫുജ്ജാറുകളായ കാഫിറുകളുടെ അടുത്താണ് പ്രതാപം അന്വേഷിക്കുക. കപടവിശ്വാസികളെക്കുറിച്ച് നിശ്ചയം സന്‍മാര്‍ഗം വെളിപ്പെടുത്തിയതിന് ശേഷം അതില്‍നിന്ന് പുറം തിരിഞ്ഞ് പോയവരുണ്ടല്ലോ, പിശാചാണ് അവരെ തിരിച്ചുവിട്ടത്, അപ്പോള്‍ അവര്‍ക്ക് നാശമാണുള്ളത്; അതിനുകാരണം അല്ലാഹു അവതരിപ്പി ച്ചതിനോട് (അദ്ദിക്റിനോട്) വിരോധം വെച്ച ജൂതരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നി ങ്ങള്‍ക്ക് വഴിപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞതാണ്. അല്ലാഹു അവരുടെ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്. അവരുടെ മരണസമയത്ത്, 'മലക്കുകള്‍ അവരുടെ മുഖങ്ങളിലും പിരടികളിലും അടിക്കുന്നതാണ്', അതിന് കാരണം അല്ലാഹു കോപിച്ചവരെ അവര്‍ പിന്‍പറ്റുകയും അല്ലാഹുവിന്‍റെ തൃപ്തിയെ-അദ്ദിക്റിനെ-അവര്‍ വെറുക്കുകയും ചെയ്തതാണ്, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായിക്കഴിഞ്ഞു എന്ന് 47: 25-28 ല്‍ പറഞ്ഞതും; അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ള കപടവിശ്വാസികളും മു ശ്രിക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയി ല്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞതും വായിക്കുന്നത് ലോകരില്‍ പ്രവാചകന്‍റെ ജനതയാണ്. 2: 286 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിതലക്ഷ്യമില്ലാ തെ ജീവിക്കുന്ന അവരിലെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്.

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഓരോ ആത്മാവും നാലാം ഘട്ടമായ ഐ ഹികലോകത്ത് നിയോഗിക്കപ്പെട്ടത് ഏഴാം ഘട്ടത്തിനുവേണ്ടി സ്വര്‍ഗം അല്ലെങ്കില്‍ നര കം സമ്പാദിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. 59: 18 ല്‍ വിശ്വാസികളെ വിളിച്ച് നാളേക്കുവേണ്ടി എന്താണ് നിങ്ങള്‍ ഒരുക്കിവെച്ചിട്ടുള്ളതെന്ന് ഓരോ ആത്മാവും നോക്കിക്കാണട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് ജൂതരും ഇന്ന് കപടവിശ്വാസികളും അവരുടെ കൈകള്‍ ഒരുക്കിവെച്ചത് നരകമായതിനാല്‍ അവര്‍ ഒരിക്കലും മരിക്കാന്‍ ആഗ്രഹിക്കുകയില്ല എന്ന് 62: 7 ല്‍ പറഞ്ഞിട്ടുണ്ട്. 2: 94-95; 3: 182; 4: 137-140 വി ശദീകരണം നോക്കുക.